കാലിഫോര്‍ണിയ: അമേരിക്കയിലെ കാലിഫോര്‍ണിയയില്‍ കാട്ടുതീ പടര്‍ന്ന് പിടിച്ച് 10 മരണം. 100 ലധികം പേര്‍ക്ക് പൊള്ളലേറ്റു. 500ഓളം കെട്ടിടങ്ങള്‍ പൂര്‍ണ്ണമായും കത്തിനശിച്ചതായി റിപ്പോർട്ട്. മരിച്ചവരില്‍ ഏഴു പേര് സൊനോമ, രണ്ടു പേര് നാപാ, ഒരാള്‍ മെന്‍ഡോസിനോ കൗണ്ടി സ്വദേശികളാണ്. പൊള്ളലേറ്റവരെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു.
സംഭവസ്ഥലത്ത് നിന്ന് 20,000ല്‍ അധികം പേരെ സുരക്ഷിതകേന്ദ്രങ്ങളിലേക്കു മാറ്റി. പുകയും ശ്വാസ തടസവും അടക്കമുള്ള ബുദ്ധിമുട്ടുകളും പ്രദേശ വാസികള്‍ നേരിടുന്നുണ്ട്.
വടക്കന്‍ കാലിഫോര്‍ണിയയിലെ 1500 വീടുകളും കച്ചവട സ്ഥാപനങ്ങളും അഗ്നിക്കിരയായി. ദുരന്തമേഖലയില്‍ നിന്ന് ജനങ്ങളെ അധികൃതർ ഒഴിപ്പിക്കാനുള്ള പരിശ്രമങ്ങൾ നടക്കുന്നു. 20,000 പേരെ പ്രദേശത്ത് നിന്ന് ഒഴിപ്പിച്ചതായി കാലിഫോര്‍ണിയ സ്റ്റേറ്റ് ഫോറസ്റ്റി ആന്‍ഡ് പ്രൊട്ടക്ഷന്‍ മേധാവി കെന്‍ പിംലോട്ട് അറിയിച്ചു.
കാട്ടു തീയില്‍ 10,000 ഏക്കര്‍ ഭൂമി പൂര്‍ണമായി കത്തിനശിച്ചെന്ന് അഗ്നിശമനസേന അറിയിച്ചു. തീയണക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്. തീ നിയന്ത്രണവിധേയമായിട്ടില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.