കടക്കൽ: എടിഎം കൌണ്ടറുകൾ പ്രവർത്തിക്കാത്തത് മൂലം കടക്കലിൽ പ്രതിഷേധം. കഴിഞ്ഞ ദിവസം ഫെഡറൽ ബാങ്ക് എടിഎം ൽ കരിങ്കോടി വെച്ചായിരുന്നു പ്രതിഷേധം. എസ്.ബി.ഐയുടെ എടിഎമ്മുകളും വല്ലപ്പോഴും മാത്രമാണ് പ്രവർത്തിക്കുന്നത്. ജില്ലയിലെ പ്രധാന മലഞ്ചരക്ക് വ്യാപാര കേന്ദ്രമായ ഇവിടെ ധാരളം കച്ചവട സ്ഥാപനങ്ങൾ ഉണ്ട്.
എല്ലാ എടിഎം കൌണ്ടറുകളും പ്രവർത്തന രഹിതമായതാണ് ജനരോഷത്തിന് ഇടയാക്കിയത്.