ഇറ്റാനഗര്‍: അരുണാചല്‍ പ്രദേശിലെ തവാങ്ങിന് അടുത്ത് പരിശീലനപ്പറക്കലിനിടെ വ്യോമസേനയുടെ ഹെലികോപ്ടര്‍ തകര്‍ന്ന് അഞ്ചുപേര്‍ മരിച്ചു ഒരാളുടെ നില ഗുരുതരമാണ്. ആറുപേരാണ് ഹെലികോപ്ടറില്‍ ഉണ്ടായിരുന്നത്.
പുലര്‍ച്ചെ ആറ് മണിയോടെയാണ് അപകടമുണ്ടായത്. വ്യോമസേനയുടെ എംഐ 17 വി 5 ഹെലിക്കോപ്ടറാണ് തകര്‍ന്നത്. എന്നാല്‍ ആരൊക്കെയാണ് മരിച്ചതെന്ന് വ്യക്തമായിട്ടില്ല.
മോശം കാലാവസ്ഥയാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തെക്കുറിച്ച് വ്യോമസേന വിശദമായ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.