ബംഗലുരു: ബംഗലുരു – മൈസൂര്‍ ദേശീയപാതയില്‍ ഉണ്ടായ അപകടത്തില്‍ നാലു മലയാളി വിദ്യാര്‍ത്ഥികള്‍ മരിച്ചു. പുലർച്ചെ 4 മണിയോടെ മൈസൂരില്‍ നിന്നും ബംഗലുരുവിലേക്ക് വരികയായിരുന്ന കാർ ട്രാക്കിലിടിച്ചായിരുന്നു അപകടമുണ്ടായത്. ജോയദ് ജേക്കബ്, ദിവ്യ, നിഖിത്, ജീന എന്നീ എംബിബിഎസ് വിദ്യാര്‍ത്ഥികളാണ് മരിച്ചത്.
അപകടത്തിന് കാരണം ട്രക്കിന്റെ അതിവേഗമാണെന്നാണ് ദൃക്സാക്ഷികള്‍ പറയുന്നത്. അമിതവേഗതയില്‍ ഡിവൈഡറില്‍ തട്ടിയ ട്രക്ക് ലക്ഷ്യം തെറ്റി കാറില്‍ വന്നിടിക്കുകയായിരുന്നു. കാര്‍ പൂര്‍ണ്ണമായും തകര്‍ന്നു. സംഭവ സ്ഥലത്ത് വെച്ചു തന്നെ നാലുപേരും മരണമടയുകയും ചെയ്തു.