ഇരുചക്രവിപണിയില്‍ ആക്ടീവയ്ക്ക് ഒത്ത എതിരാളിയാണെന്ന് ജൂപ്പിറ്റര്‍ വീണ്ടും തെളിയിച്ചു. നേരത്തെ ഏറ്റവും വേഗം 10 ലക്ഷം യൂണിറ്റ് വിറ്റഴിഞ്ഞ സ്കൂട്ടര്‍ എന്ന റെക്കോര്‍ഡ് സ്വന്തമാക്കിയശേഷം കുതിപ്പ് തുടര്‍ന്ന ജൂപ്പിറ്റര്‍ ഇപ്പോള്‍ മറ്റൊരു റെക്കോര്‍ഡ്കൂടി എഴുതിച്ചേര്‍ത്തിരിക്കുകയാണ്.
വിപണിയിലെത്തി വെറും 4 വര്‍ഷംകൊണ്ട് 20 ലക്ഷം യൂണിറ്റുകള്‍ വിറ്റുപോയ സ്കൂട്ടര്‍ എന്ന ഖ്യാതിയും ജൂപ്പിറ്റര്‍ സ്വന്തമാക്കി. കഴിഞ്ഞവര്‍ഷം 10 ലക്ഷം യൂണിറ്റ് വിറ്റഴിച്ച ടിവിഎസ് ഇത്തവണ വിറ്റുവരവ് ഇരട്ടിയാക്കി വിപണിയെ ഞെട്ടിച്ചു.
62 കിലോമീറ്ററാണ് ഈ 110 സിസി വാഹനത്തിന് കമ്പനി ഓഫര്‍ ചെയ്യുന്ന മൈലേജ്. 7.8 ബിഎച്ച്പി കരുത്ത് ഈ എഞ്ചിന് നല്‍കും. മൈലേജ് കിട്ടുന്നതിനനുസരിച്ച് ഓടിക്കാനായി ഒരു ഇന്‍ഡിക്കേഷനും സ്കൂട്ടറിലുണ്ട്. 55000 രൂപമുതലാണ് ജൂപ്പിറ്ററിന്റെ വിലയാരംഭിക്കുന്നത്. ഇപ്പോള്‍ പുറത്തിറക്കിയ ജൂപ്പിറ്റര്‍ ക്ലാസിക് എന്ന വെര്‍ഷനും മികച്ച പ്രതികരണം ലഭിക്കുന്നുണ്ട്.