വാഷിങ്ടണ്‍: ഇന്ത്യന്‍ വംശജയായ അഭിഭാഷക മനീഷ സിംഗിന് യു.എസ്. സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റില്‍ സുപ്രധാന ചുമതല നല്കി നിയമിച്ചതായി പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഓഫിസ് അറിയിച്ചു.
അലാസ്കയില്‍ നിന്നുള്ള സെനറ്റര്‍ ഡാന്‍ ബുള്ളിവാൻ്റെ ചീഫ് കൗണ്‍സില്‍ ആൻ്റ് സീനിയര്‍ പോളിസി അഡൈ്വസറായി പ്രവര്‍ത്തിക്കുന്ന ഫ്ളോറിഡയില്‍ നിന്നുള്ള മനീഷ എക്കണോമിക്സ് അഫയേഴ്സ് അസിസ്റ്റൻ്റ് സെക്രട്ടറി റിവിക്കിന്‍ രാജിവെച്ച ഒഴിവിലാണ് നിയമിതയായത്. സെനറ്റിൻ്റെ അംഗീകാരം ലഭിക്കുന്നതോടെ മനീഷ പുതിയ തസ്തിക ഏറ്റെടുക്കും.
അമേരിക്കന്‍ പ്രസിഡന്റായി ട്രംപ് ചുമതലയേറ്റ ജനുവരിയിലാണ് റിവിക്കിന്‍ രാജിവെച്ചത്. അന്നു മുതല്‍ ഈ സ്ഥാനം ഒഴിഞ്ഞുകിടക്കുകയായിരുന്നു. യൂണിവേഴ്സിറ്റി ഓഫ് മയാമിയില്‍ നിന്നും പത്തൊമ്പതാം വയസ്സില്‍ ബി.എ. ഡിഗ്രി എടുത്ത മനീഷ അമേരിക്കന്‍ യൂണിവേഴ്സിറ്റി വാഷിങ്ടണ്‍ കോളേജ് ഓഫ് ലോയില്‍നിന്ന് എല്‍.എല്‍.എം. നേടി.