വാട്ടർലൂ: ബ്ലാക്ക്ബെറിയുടെ (blackberry) പുതിയ ഫുള്‍ ടച്ച് സ്ക്രീന്‍ (full touch screen) സ്മാര്‍ട് ഫോണ്‍ ഒക്ടോബറിൽ പുറത്തിറങ്ങുമെന്ന് കമ്പനി വക്താക്കൾ വ്യക്തമാക്കി. ഒക്ടോബറിൽ അവതരിപ്പിക്കാനിരിക്കുന്ന ബ്ലാക്ക്ബെറി ഫോണിൽ വാട്ടര്‍ പ്രൂഫ് സുരക്ഷാ കവചവും ലഭ്യമാകും.
ചൈനയിലെ ടിസിഎൽ ആണ് ബ്ലാക്ക്ബെറിയ്ക്കായി ഫോൺ നിർമ്മിക്കുന്നത്. സുരക്ഷയ്ക്ക് ഏറെ പ്രാധാന്യം നല്‍കിയിട്ടുള്ള ഫോൺ വെള്ളവും പൊടിയും പ്രതിരോധിക്കുമെന്നാണ് റിപ്പോർട്ട്. വിപണിയിൽ നിലവിളുള്ള മുന്‍നിര സ്മാര്‍ട്ഫോണുകളേക്കാള്‍ വിലക്കുറവിൽ ബ്ലാക്ക്ബെറിയുടെ പുതിയ ഫോണ്‍ ലഭിക്കും.
അതീവ സുരക്ഷിതവും ഈടുറ്റതുമായ ഈ ഫോണിന് കൂടുതല്‍ ഉപയോക്താക്കളെ ലഭിക്കുമെന്നാണ് കമ്പനിയുടെ പ്രതീക്ഷ. 26 മണിക്കൂർ ബാറ്ററി ലൈഫ് കമ്പനി വാഗ്ദാനം ചെയ്തിട്ടുണ്ട്. ഫോണുമായി ബന്ധപ്പെട്ട മറ്റ് വിവരങ്ങളൊന്നും തന്നെ ഇതുവരെ വ്യക്തമായിട്ടില്ല.
‘കീവണ്‍’ എന്ന ആന്‍ഡ്രോയിഡ് സ്മാര്‍ട്ഫോണാണ് ബ്ലാക്ക്ബെറി അവസാനമായി പുറത്തിറക്കിയത്. കീവണിനെ പോലെ പുതിയ ഫോണും ആന്‍ഡ്രോയിഡ് മൊബൈൽ ഓപ്പറേറ്റിംഗ് സിസ്റ്റത്തിലായിരിക്കുമെന്നാണ് സൂചന.