വരുണ്‍ ധവാന് നായകനായി എത്തുന്ന ജുഡ്വ 2 ട്രയിലര്‍ പുറത്തിറങ്ങി. മൂന്ന് മിനിട്ട് ദൈര്‍ഘ്യമുള്ള ട്രയിലറാണ് പുറത്തിറങ്ങിയത്. വരുണ്‍ ധവാന്റെ അച്ഛന് ഡേവിഡ് ധവാനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തില്‍ രാജാ, പ്രേം എന്നീ കഥാപാത്രങ്ങളായാണ് മുപ്പതുകാരനായ വരുണ്‍ എത്തുന്നത്. ജാക്വിലിന് ഫെര്‍ണാഡസും തപ്സീ പന്നുവുമാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങള്‍. 1997ല്‍ സല്മാന് ഖാന് ഇരട്ടവേഷത്തിലെത്തിയ സൂപ്പര്‍ ഹിറ്റ് ചിത്രം ജുഡ്വയുടെ റീമേക്കാണ് ചിത്രം.
കോമഡി, ആക്ഷന്‍, പ്രണയം എന്നിവയ്ക്ക് പ്രാധാന്യം നല്‍കിയാണ് ചിത്രം പുരോഗമിക്കുന്നത്. ട്രയിലര്‍ റിലീസ് ചെയ്ത് മണിക്കൂറുകള്‍ക്കുള്ളില്‍ മൂന്ന് ലക്ഷത്തിലധികം ആളുകളാണ് കണ്ടത്. സെപ്തംബര്‍ 29ന് ലോകവ്യാപകമായി തിയറ്ററിലെത്തുന്ന ചിത്രത്തിന്റെ ട്രയിലര്‍ പ്രേക്ഷക മനസുകള്‍ ഏറ്റെടുത്തു കഴിഞ്ഞു. അയന്ക ബോസാണ് ക്യാമറ ചലിപ്പിക്കുന്നത്.