ജിദ്ദ: ഹാജിമാർക്ക് കുളിരേകി മക്കയിൽ ആലിപ്പഴ വർഷത്തോട് കൂടിയ മഴ. തിങ്കളാഴ്ച വൈകുന്നേരം നാല് മണി മുതലാണ് കനത്ത ആലിപ്പഴ വീഴ്ചയും മഴയും തുടങ്ങിയത്. രാത്രി എട്ട് വരെ മഴ നേരിയ തോതിൽ തുടർന്നു. ചൂടിൽ എരിപൊരികൊണ്ട തീർഥാടകർക്ക് വലിയ ആശ്വസമായി മഴ. ആലിപ്പഴ വർഷമുള്ളതിനാൽ കേരളത്തിൽ നിന്നുള്ള ഹാജിമാരിൽ പലരും താമസമുറി വിട്ടിറങ്ങിയില്ല. റോഡിൽ അങ്ങിങ്ങ് വെള്ളക്കെട്ട് ഉണ്ടായി. സൗദിയുടെ വിവിധ ഭാഗങ്ങളിൽ കഴിഞ്ഞ ദിവസങ്ങളിൽ കനത്ത മഴ പെയ്തിരുന്നു. മക്ക, മദീന എന്നിവിടങ്ങളിൽ മഴയുണ്ടാകുമെന്ന് കാലാവസ്ഥാ വിഭാഗം അറിയിച്ചിരുന്നു.
