കൊച്ചി: നടിയെ തട്ടിക്കൊണ്ടു പോയി ആക്രമിച്ച കേസിൻ്റെ ഗൂഢാലോചനയില്‍ അറസ്റ്റിലായി ജയിലില്‍ കഴിയുന്ന ദിലീപിൻ്റെ റിമാൻ്റ് കാലാവധി നീട്ടി. അങ്കമാലി മജിസ്ട്രേറ്റ് കോടതിയാണ് ദിലീപിൻ്റെ റിമാൻ്റ് അടുത്തമാസം അഞ്ചുവരെ നീട്ടിയത്. അതേസമയം, ദിലീപിൻ്റെ ജാമ്യഹര്‍ജിയില്‍ ഹൈക്കോടതിയില്‍ വാദം തുടങ്ങി.
കേസില്‍ ദിലീപിൻ്റെ മൂന്നാം റിമാന്റ് കാലാവധി ഇന്ന് അവസാനിച്ചിരുന്നു. തുടര്‍ന്നാണ് കോടതി റിമാൻ്റ് കാലാവധി നീട്ടിയിരിക്കുന്നത്. വീഡിയോ കോണ്‍ഫറന്‍സിംഗ് വഴിയായിരുന്നു കോടതി നടപടികള്‍.
അതേസമയം, ദിലീപിൻ്റെ ജാമ്യാപേക്ഷയെ ശക്തമായി എതിര്‍ക്കാനുള്ള തയ്യാറെടുപ്പിലാണ് പ്രോസിക്യൂഷന്. ഇതിനായി ദിലീപിനെതിരെ ശക്തമായ പുതിയ തെളിവുകള്‍ പ്രോസിക്യൂഷന് മുദ്രവെച്ച കവറില്‍ കോടതിയില്‍ ഹാജരാക്കും. കേസില്‍ നിര്‍ണായകമായ മൊബൈല്‍ ഫോണ്‍ സംബന്ധിച്ച് സൂചന ലഭിച്ചിട്ടുണ്ടെന്നും ഇതുകണ്ടെത്തേണ്ടതിനാല് ജാമ്യം അനുവദിക്കരുതെന്നും പ്രോസിക്യൂഷന് വാദിക്കും.