ലണ്ടന്‍: ഇന്ത്യന്‍ വംശജനായ 12 കാരന് രാഹുല്‍ ദോഷി യു കെയിലെ ‘ചൈല്‍ഡ് ജീനിയസ്’ പട്ടം സ്വന്തമാക്കി. ചാനല്‍ 4 ലെ പ്രശസ്തമായ ടെലിവിഷന്‍ ക്വിസ്സ് പരിപാടിയാണ് ‘ചൈല്‍ഡ് ജീനിയസ്’. എല്ലാ ചോദ്യങ്ങള്‍ക്കും ശരിയായ ഉത്തരം നല്‍കിയാണ് രാഹുല്‍ ചൈല്‍ഡ് ജീനിയസായി മാറിയത്. 162 ആണ് രാഹുലിൻ്റെ ഐ ക്യൂ നിലവാരം.
അവസാന റൗണ്ടിലെ എതിരാളിയായ റോണന്‍ എന്ന പത്തുവയസ്സുകാരനെ 10-4 പോയൻ്റിനാണ് രാഹുല്‍ പരാജയപ്പെടുത്തിയത്. വടക്കന്‍ ലണ്ടനിലാണ് രാഹുലിൻ്റെയും കുടുംബത്തിൻ്റെയും താമസം. ഐ ടി മാനേജരായ മിനേഷിൻ്റെയും കോമളിൻ്റെയും മകനാണ് രാഹുല്‍.
മകൻ്റെ വിജയത്തില്‍ ഒരുപാട് സന്തോഷമുണ്ടെന്ന് മിനേഷ് പറഞ്ഞു. എട്ടിനും പന്ത്രണ്ടിനും ഇടയില്‍ പ്രായമുള്ള ഇരുപത് കുട്ടികളാണ് മത്സരത്തില്‍ പങ്കെടുത്തത് .വിവിധ റൗണ്ടുകളാണ് മത്സരത്തിനുള്ളത്.
ഓര്‍മശക്തി പരിശോധിക്കുന്ന റൗണ്ടില്‍ പതിനഞ്ച് ചോദ്യങ്ങളില്‍ പതിന്നാലെണ്ണത്തിനും രാഹുല്‍ ശരിയായ ഉത്തരം നല്കി. സ്പെല്ലിങ് മത്സരത്തില്‍ എല്ലാ ചോദ്യങ്ങള്‍ക്കും ഉത്തരം പറയാന്‍ രാഹുലിന് സാധിച്ചു. എപ്പോഴും ഏറ്റവും മികച്ച പ്രകടനം പുറത്തെടുക്കാനാണ് ഞാന്‍ ആഗ്രഹിക്കുന്നത്. മനക്കണക്ക്,പൊതുവിജ്ഞാനം എന്നീ വിഷയങ്ങള്‍ എനിക്ക് എളുപ്പമാണ്. രാഹുല്‍ പറയുന്നു. ലാറ്റിനാണ് രാഹുലിൻ്റെ പ്രിയപ്പെട്ട ഭാഷ.