മസ്കറ്റ്: ഒമാനിലുണ്ടായ ബസ് അപകടത്തില്‍ മലയാളിക്ക് അടക്കം 25 പേര്‍ക്ക് പരിക്ക്. ജിഫ്നൈനില്‍ ചൊവ്വാഴ്ച രാവിലെയാണ് അപകടമുണ്ടായത്.
ബ്രേക്ക് നഷ്ടപ്പെട്ട ബസ് റോഡില്‍ നിന്നും അല്പം മാറി കുന്നിലേക്ക് ഇടിച്ച് കയറ്റിയാണ് നിര്‍ത്തിയത്. അപകടത്തില്‍ ബസ് പൂര്‍ണമായും തകര്‍ന്നു. ഗള്‍ഫ് ട്രാന്‍സ്പോര്‍ട്ട് എന്ന കമ്പനിയുടെ ബസ്സാണ് അപകടത്തില്‍പെട്ടത്.
കണ്ണൂര്‍ സ്വദേശിയായ ഒരാള്‍ക്കാണ് അപകടത്തില്‍ പരിക്കേറ്റിരിക്കുന്നത്. തലയ്ക്ക് സാരമായി പരിക്കേറ്റ ഇയാള്‍ ഖൗല ആശുപത്രിയിലെ ഐസിയുവില്‍ ചികിത്സയിലാണ്. ബസില്‍ കൂടുതല്‍ മലയാളികള്‍ ഉണ്ടായിരുന്നോ എന്ന് കാര്യം വ്യക്തമല്ല.