ന്യൂയോര്‍ക്ക്: നവംബര്‍ 4ന് ന്യൂയോര്‍ക്കില്‍ അരങ്ങേറുന്ന ‘കലാവേദി കലോത്സവം 2017’ പരിപാടിയുടെ ക്യാമ്പയിന് കിക്കോഫ് ന്യൂയോര്‍ക്കിലെ കേരള കിച്ചന് റസ്റ്റോറന്റില്‍ വച്ച് ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ വൈസ് ചെയര്മാന് കളത്തില്‍ വര്‍ഗീസ് കമ്മ്യൂണിറ്റി അഫയേഴ്സ് ഡയറക്ടര്‍ ജോസ് ജേക്കബിന് ടിക്കറ്റ് നല്കി നിര്‍വഹിച്ചു. കലാവേദി പ്രവര്‍ത്തകരടക്കം നിരവധി കലാസ്നേഹികള്‍ പരിപാടിയില്‍ പങ്കെടുത്ത് തങ്ങളുടെ പിന്തുണ അറിയിച്ചു.
തിരുവനന്തപുരത്ത്, അരുവിക്കരയില്‍ പ്രവര്‍ത്തിക്കുന്ന മിത്രനികേതന് സ്കൂളിന് വായനശാല നിര്‍മ്മിക്കാനായുള്ള ധനശേഖരണാര്‍ത്ഥമാണ് കലോത്സവം സംഘടിപ്പിക്കുന്നത്. 2006 മുതല്‍ കലാവേദി നടത്തി വരുന്ന ‘ART 4 LIFE’ എന്ന ജീവകാരുണ്യ പദ്ധതിയുടെ ഭാഗമായാണ് ഈ ലൈബ്രറിയുടെ നിര്‍മാണം. എല്ലാ സഹൃദയുടെയും അകമഴിഞ്ഞ സഹായ സഹകരണങ്ങള്‍ കലാവേദി അഭ്യര്‍ത്ഥിക്കുന്നു.