തിരുവനന്തപുരം: സംസ്ഥാനത്ത് കോളറ പടര്‍ന്ന് പിടിക്കാന്‍ സാധ്യതയുണ്ടെന്ന് ആരോഗ്യവകുപ്പിൻ്റെ മുന്നറിയിപ്പ്. കോഴിക്കോട് ജില്ലയില്‍ അഞ്ച് കോളറ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുകയും, പത്തനംതിട്ടയിലും മലപ്പുറത്തും കോളറ ബാധിച്ച് രണ്ട് പേര് മരിക്കുകയും ചെയ്ത സാഹചര്യത്തിലാണ് ആരോഗ്യ വകുപ്പിൻ്റെ മുന്നറിയിപ്പ്.
കോളറ പടര്‍ന്നുപിടിക്കാന്‍ സാധ്യതയുളളതിനാല്‍ പ്രതിരോധം ശക്തമാക്കാന്‍ ആരോഗ്യ വകുപ്പ് നിര്‍ദേശം നല്കി. ജില്ലാ മെഡിക്കല്‍ ഓഫീസര്‍മാര്‍ക്ക് ഇത് സംബന്ധിച്ച നിര്‍ദേശം ഇന്നലെ ആരോഗ്യ വകുപ്പ് നല്‍കിയിരുന്നു.