മുംബൈ: ഓഹരിവിപണിയിലെ തുടര്‍ച്ചയായ നേട്ടങ്ങള്‍ക്ക് ശേഷം നഷ്ടത്തോടെ തുടക്കം. സെന്‍സെക്സ് ആരംഭിച്ചയുടനെ 148 പോയിൻ്റ് നഷ്ടത്തില്‍ 32,294ലും നിഫ്റ്റി 49 പോയിൻ്റ് താഴ്ന്ന് 10,032 ലുമെത്തി.
ബോംബെ സ്റ്റോക്ക് എക്സചേഞ്ചിലെ 802 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 879 ഓഹരികള്‍ നഷ്ടത്തിലുമാണുള്ളത്. നിരന്തര റെക്കൊര്‍ഡിന് കോട്ടം തട്ടിയതോടെ ബാങ്കിങ് മേഖലയെയാണ്.
ബാറ്റാ ഇന്ത്യ, ഫോര്‍ട്ടിസ് ഹെല്‍ത്ത്കെയര്‍, വീഡിയോകോണ്‍ ഇന്‍ഡസ്ട്രീസ്, കോള്‍ഗേറ്റ് പാം എന്നീ കമ്പനികള്‍ ലാഭത്തിലും റിലയന്‍സ് കമ്മ്യൂണിക്കേഷന്‍സ്, ജിന്‍ഡാല്‍ സ്റ്റീല്‍ ആൻ്റ് പവര്‍ യുണിടെക്ക്, യുണിയന്‍ ബാങ്ക് ഓഫ് ഇന്ത്യ, നാഷണല്‍ അലുമിനിയം എന്നിവ നഷ്ടത്തിലാണ്.