മോസ്കോ: യുഎസ് നയതന്ത്ര ഉദ്യോഗസ്ഥരോട് രാജ്യം വിടാന്‍ ഉത്തരവിട്ട് റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിന്. 755 നയതന്ത്ര ഉദ്യോഗസ്ഥരോട് രാജ്യം വിടാന്‍ ആവശ്യപ്പെട്ട പുടിന് സെപ്തംബര്‍ ഒന്നിനകം നയതന്ത്ര ഉദ്യോഗസ്ഥരുടെ എണ്ണം 455 ആയി കുറയ്ക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്. ആയിരത്തിലധികം പേര് ജോലി ചെയ്യുന്ന അമേരിക്കന്‍ നയതന്ത്ര കാര്യാലയത്തിലെ ജോലി 755 യുഎസ് നയതന്ത്ര ഉദ്യോഗസ്ഥര്‍ അവസാനിപ്പിക്കണമെന്നായിരുന്നു പുടിന് ഉന്നയിച്ച ആവശ്യം.
യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ റഷ്യയുടെ ഇടപെടല്‍ നടന്നുവെന്ന് തെളിഞ്ഞതോടെ റഷ്യയ്ക്ക് ഉപരോധനം ഏര്‍പ്പെടുത്തുന്നതിനായി അമേരിക്കന്‍ സെനറ്റ് നേരത്തെ നിയമം പാസാക്കിയിരുന്നു. ഇതേത്തുടര്‍ന്നാണ് റഷ്യയുടെ ഭാഗത്തുനിന്നുള്ള നടപടി. പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ റഷ്യയുടെ ഇടപെടല്‍ സംബന്ധിച്ച് നേരത്തെ അമേരിക്ക അന്വേഷണം നടത്തിയത് പ്രകോപിപ്പിച്ചതിന് പിന്നാലെയാണ് റഷ്യയ്ക്ക് കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നതിനുള്ള നീക്കങ്ങള്‍ അമേരിക്ക ആരംഭിക്കുന്നത്.
യുഎസും റഷ്യയും ഇതിനകം തന്നെ നിരവധി നയതന്ത്ര ഉദ്യോഗസ്ഥരെ പുറത്താക്കിയെന്നും, അമേരിക്കയുമായുള്ള ബന്ധം മെച്ചപ്പെടുമെന്ന് പ്രതീക്ഷിച്ചിരുന്നുവെന്നും എന്നാല്‍ അത് സംഭവിക്കുന്നില്ലെന്നും റോസിയ 1 എന്ന ടിവി ചാനലിന് നല്കിയ അഭിമുഖത്തിലാണ് റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിന് വ്യക്തമാക്കിയത്. റഷ്യയില്‍ 455 യുഎസ് നയതന്ത്ര ഉദ്യോഗസ്ഥര്‍ മാത്രം തുടര്‍ന്നാല്‍ മതിയെന്ന് വ്യക്തമാക്കിയ പുടിന് യുഎസിലുള്ള റഷ്യന്‍ നയതന്ത്ര ഉദ്യോഗസ്ഥരുടെ എണ്ണവും ഇതിന് തുല്യമാണെന്ന് വ്യക്തമാക്കിയിരുന്നു.
2016ല്‍ നടന്ന യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ റഷ്യയുടെ ഇടപെടല്‍ ഉണ്ടായതോടെയാണ് അടുത്ത കാലത്ത് യുഎസ്- റഷ്യ ബന്ധത്തില്‍ ഉലച്ചിലുണ്ടായത്. ഇത് ഇരുരാജ്യങ്ങളുടേയും ബന്ധത്തില്‍ വിള്ളലേല്പ്പിച്ചിുരുന്നുവെങ്കിലും ഇത്തരത്തില്‍ നയതന്ത്ര ഉദ്യോഗസ്ഥരെ പിരിച്ചുവിടുന്ന സംഭവം ആദ്യത്തേതാണ്. ഇതിനെല്ലാം പുറമേ യുഎസ് നയതന്ത്ര ഉദ്യോഗസ്ഥര്‍ താമസത്തിനായി ആശ്രയിച്ചിരുന്ന അവധിക്കാല വസതികള്‍ പിടിച്ചെടുത്ത റഷ്യ സെപ്തംബര്‍ ഒന്നിന് മുമ്പായി രാജ്യം വിടാന്‍ കര്‍ശന നിര്‍ദേശവും നല്‍കിയിട്ടുണ്ട്. മോസ്കോയിലെ യുഎസ് എംബസി ഉദ്യോഗസ്ഥര്‍ക്ക് പുറമേ സെന്റ് പീറ്റേഴ്സ് ബര്‍ഗ്ഗ് ഉള്‍പ്പെടെയുള്ള നഗരങ്ങളിലെ ഉദ്യോഗസ്ഥരെയും പിരിച്ചുവിട്ടിട്ടുണ്ട്.
റഷ്യയുള്‍പ്പെടെ മൂന്ന് ലോക രാജ്യങ്ങള്‍ക്ക് ഉപരോധമേര്പ്പടുത്തുന്നതിനുള്ള നിയമമാണ് ജൂലൈ 23ന് അമേരിക്കന്‍ സെനറ്റ് പാസാക്കിയത്. ഇറാനും റഷ്യയ്ക്കും ഉത്തരകൊറിയയ്ക്കും ഉപരോധമേര്‍പ്പെടുത്താനാണ് അമേരിക്കയുടെ നീക്കം. പ്രതിനിധി സഭയില്‍ നടന്ന വോട്ടെടുപ്പില്‍ മൂന്ന് രാഷ്ട്രങ്ങള്‍ക്ക് ഉപരോധമേര്‍പ്പെടുത്താനുള്ള നീക്കത്തിന് മികച്ച പിന്തുണയാണ് ലഭിച്ചത്. യുഎസ് കോണ്‍ഗ്രസില്‍ ചൊവ്വാഴ്ച 419-3 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് മൂന്ന് രാഷ്ട്രങ്ങള്‍ക്കും ഉപരോധമേര്‍പ്പെടുത്താനുള്ള ബില്ല് പാസായത്. സെനറ്റ് റിപ്പബ്ലിക്കന്‍ നേതാക്കള്‍ ഏറെ വൈകാതെ പ്രസിഡന്റിന്റെ മേശയില്‍ വയ്ക്കുന്നതോടെ ഉപരോധം ഉടന്‍ പ്രാബല്യത്തില്‍ വരികയും ചെയ്യും.
പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ഡൊണാള്‍ഡ് ട്രംപിന്റെ വിജയത്തിന് വേണ്ടി ഇടപെടല്‍ നടത്തിയ റഷ്യന്‍ നടപടി നേരത്തെ തന്നെ യുഎസിനെ പ്രകോപിപ്പിച്ചിരുന്നു. അമേരിക്കന്‍ ജനാധിപത്യത്തെ അശക്തമാക്കുന്നതിന് വേണ്ടിയുള്ള നീക്കമാണ് 2016ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിന്റെ ഇടപെടല്‍ കൊണ്ടുണ്ടായതെന്നാണ് യുഎസ് കോണ്‍ഗ്രസ് അംഗങ്ങളുടെ അഭിപ്രായം.
അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ അനാവശ്യമായി ഇടപെടല്‍ നടത്തിയ റഷ്യയെ ശിക്ഷിക്കാന്‍ ലക്ഷ്യമിട്ടാണ് ബില്ല് പാസാക്കിയിട്ടുള്ളത്. പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ഡെമോക്രാറ്റ് സ്ഥാനാര്‍ത്ഥി ഡൊണാള്‍ഡ് ട്രംപിന്റെ വിജയത്തിന് വേണ്ടി ഇടപെടല്‍ നടത്തിയെന്ന് നേരത്തെ തന്നെ കണ്ടെത്തിയിരുന്നു. നേരത്തെ റഷ്യയ്ക്കെതിരെ ശക്തമായി രംഗത്തെത്തിയ അമേരിക്ക ഇപ്പോള്‍ മാത്രമാണ് റഷ്യയ്ക്കെതിരെ ഉപരോധമേര്‍പ്പെടുത്താനൊരുങ്ങുന്നത്. ഇതിന് പുറമേ യുക്രൈന്, സിറിയ തുടങ്ങിയ രാജ്യങ്ങളില്‍ റഷ്യ നടത്തിവരുന്ന സൈനിക കയ്യേറ്റങ്ങള്‍ എന്നിവയ്ക്കുമെതിരെയാണ് റഷ്യയ്ക്ക് നേരെയുള്ള നടപടി.
അമേരിക്കയ്ക്ക് ഭീഷണിയുയര്‍ത്തി നില്ക്കുന്ന മൂന്ന് രാജ്യങ്ങളെ ലക്ഷ്യം വച്ചാണ് അമേരിക്കയുടെ നടപടികള്‍. യുഎസിന്റെ താല്‍പ്പര്യങ്ങള്‍ക്കെതിരെ പ്രവര്‍ത്തിക്കുകയും അയല്‍രാജ്യങ്ങളെ അസ്ഥിരമാക്കാനുള്ള ശ്രമങ്ങളുമാണ് അമേരിക്കയെ ഇതിന് പ്രേരിപ്പിച്ചിട്ടുള്ളതെന്ന് വിദേശകാര്യ കമ്മറ്റി ചെയര്മാന് എഡ് റോയ്സ് പറയുന്നു.
അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ഇടപെടല്‍ നടത്തിയ സംഭവത്തില്‍ റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിന് നല്കുന്ന ശക്തമായ നടപടിയായിരിക്കും അമേരിക്ക ഏര്‍പ്പെടുത്തുന്ന ഉപരോധമെന്നാണ് സെനറ്റ് ന്യൂനപക്ഷ നേതാവ് ചാള്‍സ് സ്ക്യൂമര്‍ ചൂണ്ടിക്കാണിക്കുന്നത്. ഉക്രൈന് പിടിച്ചടക്കാന്‍ റഷ്യ നടത്തിയ ശ്രമങ്ങള്‍ സര്‍ക്കാരിനെ അസ്ഥിരമാക്കിയെന്നും കാണിച്ചാണ് യുഎസ് റഷ്യയ്ക്കെതിരെ നടപടി സ്വീകരിക്കുന്നത്. അയല്‍രാജ്യമായ റഷ്യയില്‍ നിന്നുള്ള സൈനി നീക്കവും ഉക്രൈന് ഭീഷണിയുയര്‍ത്തിയിരുന്നു. റഷ്യയുടെ ഉക്രൈനിലെ സൈനിക നടപടിയില്‍ പ്രതിഷേധിച്ച് 2014 ല്‍ ജിഎട്ട് രാജ്യങ്ങളുടെ കൂട്ടായ്മയില്‍ നിന്ന് പുറത്താക്കാനുള്ള നീക്കങ്ങളും അന്ന് നടന്നിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ തൂലികയുടെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.