ഷാറൂഖ് ഖാനെ നായകനാക്കി ഇംത്യാസ് അലി സംവിധാനം ചെയ്യുന്ന ജബ് ഹാരി മെറ്റ് സേജല്‍ ഓഗസ്റ്റ് 4ന് തീയേറ്ററുകളില്‍ എത്തുന്നു. ചിത്രത്തില്‍ അനുഷ്ക ശര്‍മ്മയാണ് നായിക കഥാപാത്രമാവുന്നത്.ചിത്രത്തിന്റെ റിലീസിന്റെ ഭാഗമായി 5 മിനിറ്റ് ദൈര്‍ഘ്യമുള്ള ടീസറാണ് പുറത്തിറങ്ങിയിരിക്കുന്നത്.
സ്ത്രീ ലംമ്പടനായ ടൂറിസ്റ്റ് ഗൈഡ് ഹാരി സിംഗായിട്ടായിരിക്കും ഷാറൂഖ് ഖാന് ചിത്രത്തില്‍ പ്രത്യക്ഷപ്പെടുക. അതേസമയം ഗുജറാത്തി പെണ്കുട്ടിയായിട്ടാണ് അനുഷ്ക ചിത്രത്തില്‍ എത്തുന്നത്. തന്റെ സ്വഭാവം മോശമാണെന്ന് സ്വയം വിമര്‍ശിക്കുന്ന ഹരീന്ദര്‍ സിംഗ് എന്ന ഷാറൂഖ് ഖാന് കഥാപാത്രത്തെയാണ് ചിത്രത്തിന്റെ ടീസറില്‍ കാണുന്നതും. വര്‍ഷങ്ങള്‍ക്ക് ശേഷമാണ് മുഴു നീള റൊമാന്റിക്ക് ചിത്രവുമായി താരം പ്രേക്ഷകരിലേക്കെത്തുന്നത് എന്ന പ്രത്യേകതയും ഹാരി മെറ്റ് സേജലിന് അവകാശപ്പെടാനാകും.