പുനലൂർ: പുനലൂർ റയിൽവേ പോലീസ് ഇന്നു നടത്തിയ പരിശോധനയിൽ മധുര-പുനലൂർ പാസഞ്ചർ ട്രയിനിൽ നിന്നും 4. 700 കിലോ കഞ്ചാവ് പിടിച്ചെടുത്തു. കറവൂർ പള്ളിത്താഴേതിൽ വീട്ടിൽ സ്കറിയയുടെ മകൻ ഷെറി സ്കറിയ (27) യാണ് പുനലൂർ റയിൽവേ പോലീസ് പിടിയിൽ ആയത്. രണ്ടു ദിവസം മുൻപ് ഇതേ ട്രയിനിൽ നിന്ന് 4.500 കിലോ കഞ്ചാവുമായി ഒരാളെ പുനലൂർ റയിൽവേ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇന്നു രാവിലെ മുതൽ യൂണിഫോമിലും മഫ്തിയിലുമായി പോലീസ് ട്രയിനുകളിൽ പരിശോധന ശക്തമാക്കിയിരുന്നു. കിളികൊല്ലുരിൽ നിന്നും പുനലൂർ റയിൽവേ പോലീസ് പരിശോധന നടത്തി പുനലൂർ എത്താറായപ്പോൾ ബാഗുമായി നിൽക്കുന്നയാളെ സംശയം തോന്നി ബാഗ് പരിശോധിച്ചപ്പോഴാണ് കഞ്ചാവ് പിടിച്ചെടുത്തത്. തമിഴ് നാട് സ്വദേശിയുമായുള്ള പരിചയത്തിലാണ് പ്രതി കഞ്ചാവ് ബിസിനസ് ചെയ്യാൻ തുടങ്ങിയത്. പുനലൂർ റയിൽവേ പോലീസ് എസ്ഐ എൻ സുധീഷ്, ഇൻ്റലീജൻസ് എസ് സിപിഒ രവീന്ദ്രൻ സി ജി, സി പി ഒ ഗിരീഷഅ കുമാർ, ഡ്ബ്ലുസിപിഒ രാജി എന്നിവരുടെ നേതൃത്വത്തിലാണ് അറസ്റ്റ്.
![പുനലൂർ റെയിവേ പോലീസിൻ്റെ നേതൃത്വത്തിൽ വൻ കഞ്ചാവു വേട്ട, ഒരാളെ പിടികൂടി](https://i0.wp.com/asianmetronews.com/wp-content/uploads/2017/07/whats-e1500978681172.jpeg?fit=779%2C634&ssl=1)