മുംബൈ: ബോംബെ ഓഹരി സൂചികകള്‍ ചരിത്രത്തിൽ ഏറ്റവും മികച്ച ഉയരം കുറിച്ച് 32,000 കടന്നു. 221.38 പോയിൻറാണ് സെന്‍സെക്‌സിലെ നേട്ടം. നിഫ്റ്റി 61.70 പോയിൻറ് ഉയര്‍ന്ന് 9,877ലുമെത്തി.
ബി.എസ്.ഇയിലെ 1291 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 603 ഓഹരികള്‍ നഷ്ടത്തിലുമാണ്.
ഐ.ടിസി, ഐ.സി.ഐ.സി.ഐ ബാങ്ക്, ആക്‌സിസ് ബാങ്ക്, എച്ച്.സി.എല്‍ ടെക്, ഇന്‍ഫോസിസ്, ഭാരതി എയര്‍ടെല്‍ തുടങ്ങിയവ നേട്ടത്തിലും ഒ.എൻ.ജി.സി, ഇന്ത്യന്‍ ഓയില്‍ തുടങ്ങിയവ നഷ്ടത്തിലുമാണ്.
അതേസമയം, ഡോളറിനെതിരെ രൂപയുടെ വിനിമയ നിരക്ക് 16 പൈസ കൂടി 64.38 ആയി.