അഭിനയം മാത്രമല്ല പാട്ടും തനിക്കും വഴങ്ങുമെന്ന് വീണ്ടും തെളിയിക്കുവാന്‍ മലയാളികളുടെ പ്രിയതാരം കാവ്യാ മാധവന്‍. ഉണ്ണി പ്രണവം സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ ‘ഹദിയ’യിലാണ് കാവ്യാ മാധവന്‍ വീണ്ടും ഗായികയാവുന്നത്. മുരുകന്‍ കാട്ടാക്കടയുടെ വരികള്‍ക്ക് സംഗീത സംവിധായകന്‍ ശരത്തിന്റെ ഈണത്തില്‍ ഒരുക്കിയ ഗാനമാണ് കാവ്യ പാടിയത്. നിഷാന്‍, അമീര്‍ നിയാസ് എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. ചിത്രത്തില്‍ രാഗിണി, നന്ദ്വാനി ലിയോണ ലിഷോയ് എന്നിവര്‍ നായികമാരായിഎത്തുന്നു. ചിത്രം നിര്‍മ്മിച്ചിരിക്കുന്നത് അയൂബ് കേച്ചേരിയാണ്.
