Asian Metro News

ജിഎസ്‌ടി റേറ്റ് ഫൈൻഡറിലൂടെ നിരക്കുകള്‍ അറിയാം

 Breaking News
ജിഎസ്‌ടി റേറ്റ് ഫൈൻഡറിലൂടെ നിരക്കുകള്‍ അറിയാം
July 08
10:32 2017

ന്യൂഡൽഹി: ജിഎസ്‌ടിയുടെ കീഴിലുള്ള എല്ലാ സേവന നിരക്കുകളും അറിയുന്നതിനായി ധനകാര്യ മന്ത്രാലയം മൊബൈൽ ആപ്ലിക്കേഷൻ – ജിഎസ്‌ടി റേറ്റ് ഫൈൻഡർ പുറത്തിറക്കി. ഉപഭോക്താക്കൾക്കും ബിസിനസുകാർക്കും വിവിധ വസ്തുക്കളുടെയും സേവനങ്ങളുടെയും കൃത്യമായ നിരക്കുകൾ കണ്ടെത്താൻ ഈ ആപ്പ് സഹായകമാകും.

സെൻട്രൽ ബോർഡ് ഓഫ് എക്സൈസ് ആൻഡ് കസ്റ്റംസാണ് ആപ്പ് പുറത്തിറക്കിയത്. ഓട്ടോമൊബൈൽ, ഷാംപൂ, തേയില തുടങ്ങി 1200 ഓളം ഉത്പന്നങ്ങളുടെ നിരക്കുകൾ ആപ്പ് വഴി അറിയാൻ സാധിക്കും. നിലവിൽ ആൻഡ്രോയിഡ് ഫോണുകളിൽ മാത്രം ലഭ്യമാക്കുന്ന തരത്തിലാണ് ആപ്ലിക്കേഷൻ ഇറക്കിയിരിക്കുന്നത്. ഉടൻ തന്നെ ആപ്പിൾ, വിൻഡോസ് ഫോണുകളിലേക്കും ആപ്ലിക്കേഷൻ എത്തിക്കുമെന്ന് അധികൃതർ അറിയിച്ചു.  ജൂലൈ ഒന്നിനാണു കേന്ദ്രസർക്കാർ രാജ്യത്തു ചരക്ക് സേവന നികുതി നടപ്പാക്കിയത്.

About Author

asianmetronews

asianmetronews

Related Articles

0 Comments

No Comments Yet!

There are no comments at the moment, do you want to add one?

Write a comment

Write a Comment