കൊട്ടാരക്കര: ആഢംബര കാറുകൾ വാടയ്ക്ക് എടുത്ത് രാത്രിയിൽ മോഷണം നടത്തുന്ന സംഘത്തെ പോലീസ് അറസ്റ്റ് ചെയ്തു. കടയ്ക്കൽ വാച്ചിക്കോണം സൂര്യ ഹൌസിൽ ശശിയുടെ മകൻ സന്തോഷ് എന്നു വിളിക്കുന്ന ബെന്നി സെബാസ്റ്റ്യൻ (37) , കടയ്ക്കൽ പാങ്ങലുകാട് ശ്രീനിലയത്തിൽ ബാബുവിൻ്റെ മകൻ ക്വാർട്ടർ എന്നു വിളിക്കുന്ന ആദർശ് (19) എന്നിവരെയാണ് കൊല്ലം റൂറൽ ജില്ലാ പോലീസ് മേധാവി ശ്രീ. എസ്. സുരേന്ദ്രൻ ഐ.പി.എസിൻ്റെ നേതൃത്വത്തിലുള്ള ഷാഡോ പോലീസ് ടീമിൻ്റെ സഹായത്തോടെ അഞ്ചൽ പോലീസ് പുനലൂരിൽ നിന്നും അറസ്റ്റു ചെയ്തു.
ഒരാഴ്ച മുമ്പ് അഞ്ചൽ ചേറ്റുകുഴിയിലുള്ള കൃസ്ത്യൻ ദേവാലയത്തിലെ സ്റ്റോർ മുറി കുത്തിതുറന്ന് മോഷണം നടത്താൻ ശ്രമിച്ചത് നാട്ടുകാർ കണ്ടതിനെ തുടർന്ന് ഇവർ സഞ്ചരിച്ചു വന്ന കാർ ഉപേക്ഷിച്ചു രക്ഷപ്പെട്ടു. തുടർന്ന് ജില്ലാ പോലീസ് മേധാവി ശ്രീ. എസ്. സുരേന്ദ്രൻ ഐ.പി.എസിൻ്റെ നേതൃത്വത്തിൽ സ്പെഷ്യൽ ബ്രാഞ്ച് ഡി.വൈ.എസ്.പി ശ്രീ. ജി. സർജുപ്രസാദ്, പുനലൂർ എ.എസ്.പി ശ്രീ. കാർത്തികേയൻ, ഗോകുലചന്ദ്രൻ ഐ.പി.എസ്, അഞ്ചൽ പോലീസ് ഇൻസ്പെക്ടർ ശ്രീ. അഭിലാഷ്, സബ് ഇൻസ്പെക്ടർ ശ്രീ രാജേഷ്, ഷാഡോ പോലീസ് ടിം എന്നിവർ നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്.
ചന്ദനമോഷണ കേസ് ഉൾപ്പെടെ 45-ൽ അധികം മോഷണകേസുകളിൽ ജയിൽ ശിക്ഷ അനുഭവിച്ചിട്ടുള്ള സന്തോഷാണ് സംഘത്തലവൻ. ഒരു വർഷം മുമ്പ് നെടുമങ്ങാട് വച്ച് പുലിത്തോലുമായി ഇയാൾ പിടിയിലായിട്ടുണ്ട്. നിരവധി വീടുകളിൽ കവർച്ച നടത്തിയതായി പോലീസ് കണ്ടെത്തി. മോഷണ കേസിലെ മറ്റൊരു പ്രതിയായ കുമ്മിൾ ചെറുകര പാറവിള വീട്ടിൽ പ്രാഭാകരനാശാരിയുടെ മകൻ വിഷ്ണു(27) നെ ഒരാഴ്ച മുമ്പ് അറസ്റ്റ് ചെയ്തിരുന്നു.ഇയാൾ റിമാൻ്റിലാണ്.
ഷാഡോ സബ് ഇൻസ്പെക്ടർ ശ്രീ എസ്.ബിനോജ്, എ.എസ്.ഐ മാരായ ഷാജഹാൻ, ശിവശങ്കരപിള്ള, അജയകുമാർ, എസ്.സി.പി.ഒ മാരായ ആഷീർ കോഹൂർ, രാധാകൃഷ്ണപിള്ള, ബിനു. ജഹാംഗീർ,ശ്രീകുമാർ, സിൽവാജോസഫ്, ബാബുരാജ്, സുനിൽ, ദേവപാൽ, അഡി. എസ്.ഐ ണമികണ്ഠൻ, സാജു, എസ്.സി.പി.ഒ റോയ് എന്നിവർ അറസ്റ്റ് ചെയ്ത സംഘത്തിൽ ഉണ്ടായിരുന്നു.