
ഇന്ത്യ – വെസ്റ്റിന്‍ഡീസ് മൂന്നാം ഏകദിനം ഇന്ന് ആന്റിഗ്വയില്‍ നടക്കും. കുല്‍ദീപ് യാദവിന് പിന്നാലെ ഋഷഭ് പന്തിനും ഏകദിന അരങ്ങേറ്റത്തിന് അവസരമൊരുങ്ങിയേക്കും. വൈകിട്ട് 6.30 മുതലാണ് മല്‍സരം.
ചാംപ്യന്‍സ് ട്രോഫി ഫൈനലിലെ പരാജയത്തിന്റെ ക്ഷീണമകറ്റാന്‍ ഒരു പരമ്പര. ഇത്തവണത്തെ വിന്‍ഡീസ് പര്യടനത്തിന് അത്രയ്ക്കും ഗൗരവമേ നല്‍കേണ്ടതുള്ളൂ. ഇന്ത്യയുടെ ഏഴയലത്ത് വരില്ല ഈ കരീബിയന്‍ സംഘം എന്നതുകൊണ്ട് തന്നെ സ്വയം വിചാരിച്ചാല്‍ മാത്രമെ ഇന്ത്യയ്ക്ക് തോല്‍വി പിണയൂ. ഇന്ത്യന്‍ ബാറ്റ്സ്മാന്‍മാരുടെ റണ്‍വിരുന്ന് ആസ്വദിക്കാനാണ് ആരാധകരുടെ കാത്തിരുപ്പ്. ഓപ്പണിങ്ങില്‍ മിന്നിത്തിളങ്ങി നില്‍ക്കുന്നു രഹാനെയും ധവാനും.
തുടര്‍സ്ഫോടനത്തിന് കോഹ്‌ലിയെത്തും. മധ്യനിരയ്ക്ക് ഇതുവരെ പരീക്ഷണം നേരിടേണ്ടി വന്നിട്ടില്ല. ബോളര്‍മാരിലേക്കെത്തിയാലും ആശങ്കകളില്ല. കഴിഞ്ഞമല്‍സരത്തില്‍ അരങ്ങേറിയ കുല്‍ദീപ് യാദവ് വരവറിയിച്ചു കഴിഞ്ഞു. അടിമുടി മാറിയില്ലെങ്കില്‍ മറ്റൊരു പരാജയം ഉറപ്പാണെന്നതിനാല്‍ രണ്ടും കല്‍പ്പിച്ചുള്ള പോരാട്ടത്തിനാണ് വിന്‍ഡീസ് ഒരുങ്ങുന്നത്. പുതുമുഖങ്ങളായ കൈല്‍ ഹോപ്പും സുനില്‍ ആമ്പ്രിസും ടീമില്‍ ഇടംപിടച്ചിട്ടുണ്ട്
There are no comments at the moment, do you want to add one?
Write a comment