കൊല്ലം : ജില്ലയിൽ കിഴക്കൻ മേഖലയിലെ സ്കൂൾ/കോളേജ് എന്നിവ കേന്ദ്രീകരിച്ച് കഞ്ചാവ് കച്ചവടം നടത്തി വന്നിരുന്ന 3 പേരെ 7.5 കിലോ കഞ്ചാവുമായി പോലീസ് അറസ്റ്റു ചെയ്തു. കൊല്ലം റൂറൽ ജില്ലാ പൊലീസ് മേധാവി ശ്രീ. എസ്. സുരേന്ദ്രൻ ഐപിഎസ് അവർകൾക്ക് ലഭിച്ച രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തിൽ ജില്ലാ പോലീസ് മേധാവിയുടെ നേതൃത്വത്തിലുള്ള ഷാഡോ പോലീസ് സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. ഇട്ടിവ ചരിപ്പറമ്പ് ചരുവിള വീട്ടിൽ പ്രസാദ് (48) കോട്ടുക്കൽ തോട്ടംമുക്ക് മാന്തടത്തിൽ പുത്തൻവീട്ടിൽ സോമൻപിള്ള (55) പുനലൂർ കാര്യറ ചരുവിലഴികം വീട്ടിൽ റഫാൻ (19) എന്നിവരാണ് പിടിയിലായത്. കേസിലെ പ്രതികളായ പ്രസാദും സോമനും നിരവധി അബ്കാരി കേസുകളിൽ പ്രതികളാണ്. റഫാൻ മുൻമ്പ് എക്സൈസുകാരെ വെട്ടിച്ചു കടന്നിട്ടുള്ളയാളാണ്. ആന്ധ്രാപ്രദേശിലെ വിജയവാഡയ്ക്ക് സമീപമുള്ള തുടി എന്ന സ്ഥലത്ത് നിന്ന് കഞ്ചാവുമായി വരുന്ന വഴിക്കാണ് ആയൂരിൽ വച്ച് പ്രതികൾ പിടിയിലായത്. കിലോയ്ക്ക് 3000 രൂപയ്ക്ക് വാങ്ങി 30000 രൂപയ്ക്കാണ് പ്രതികൾ കഞ്ചാവ് വിറ്റു വന്നിരുന്നത്. പ്രതിയായ സോമൻപിള്ള ഒരാഴ്ച മുമ്പാണ് അബ്കാരി കേസിൽ ജയിൽ മോചിതനായത്. ജില്ലയിലെ കിഴക്കൻ മേഖലയിലെ വിദ്യാലയങ്ങൾ കേന്ദ്രീകരിച്ച് ലഹരി വിൽപ്പന നടത്തി വന്ന ഇവർ പോലീസിൻ്റെ നിരീക്ഷണത്തിലായിരുന്നു. പുനലൂർ എഎസ്പി ഡോ.കാർത്തികേയൻ, ഗോകുൽ ചന്ദ്രൻ ഐപിഎസ്, സ്പെഷ്യൽ ബ്രാഞ്ച് ഡിവൈഎസ് പി ശ്രീ.ഷാനിഹാൻ.ഏ.ആർ, കടയ്ക്കൽ സിഐ ശ്രീ.സാനി.എസ്, ചടയമംഗലം എസ്.ഐ.ശ്രീ.സജു.എസ്.ദാസ്, ഷാഡോ എസ്.ഐ.ശ്രീ.ബിനോജ്, എഎസ്ഐമാരായ ശ്രീ.ഷാജഹാൻ, ശ്രീ.ശിവശങ്കരപ്പിള്ള, ശ്രീ.അജയകുമാർ , ശ്രീ.രാധാകൃഷ്ണപിള്ള, ശ്രീ. ആഷിർകോഹൂർ, ശ്രീ.ബിനു എന്നിവർചേർന്നാണ് പ്രതികളെ പിടികൂടിയത്.