ബാറ്ററി ബായ്ക്കപ്പിൻ്റെ കരുത്തിൽ മോട്ടറോളയുടെ പുതിയ ബജറ്റ് സ്മാർട്ഫോൺ മോട്ടോ സി പ്ലസ് ഇന്ത്യയിൽ അവതരിപ്പിച്ചു. 4000 മില്ലി ആംപിയർ ബാറ്ററിയുള്ള സി പ്ലസിന് 6999 രൂപയാണ് വില. ഏറെ വിറ്റഴിയുന്ന ഷഓമിയുടെ റെഡ്മി 4 ഫോണിന്റെ അതേ മികവുകളോടെയാണ് മോട്ടോ സി പ്ലസും എത്തുന്നത്.
5 ഇഞ്ച് ഡിസ്പ്ലേ, 2 ജിബി റാം, 16 ജിബി ഇന്റേണൽ മെമ്മറി തുടങ്ങിയവയെല്ലാം റെഡ്മി 4ലേതു പോലെ തന്നെ. റിയർ ക്യാമറ 8 മെഗാപിക്സലും ഫ്രണ്ട് ക്യാമറ 2 മെഗാപിക്സലും മാത്രം. മോട്ടോ സി പ്ലസ് ഇന്നു മുതൽ ഫ്ലിപ്കാർട്ടിൽ നിന്നു വാങ്ങാം