ലണ്ടന്‍: സൈനികരുടെ ഓര്‍മ്മയില്‍ ഇന്ത്യന്‍ ഹോക്കി ടീം പൊരുതി നേടിയ വിജയം. പാക്കിസ്ഥാനെതിരായ വേള്‍ഡ് ഹോക്കി ലീഗ് സെമിഫൈനലില്‍ ഇന്ത്യന്‍ താരങ്ങള്‍ കളിക്കാനിറങ്ങിയത് കറുത്ത ആം ബാന്‍ഡ് അണിഞ്ഞ്. അതിര്‍ത്തിയില്‍ കൊല്ലപ്പെട്ട സൈനികരോടുള്ള ആദര സൂചകമായാണ് ഇന്ത്യന്‍ ടീം കറുത്ത ആം ബാന്‍ഡ് ധരിച്ചത്.
ഇന്ത്യന്‍ ഹോക്കി ടീം എന്നും സൈനികര്‍ക്ക് ഒപ്പമാണ്. 2016 ഏഷ്യന്‍ ചാമ്പ്യന്‍സ് ട്രോഫിയില്‍ പാക്കിസ്ഥാനെ തോല്‍പ്പിച്ച് ഇന്ത്യ നേടിയ കിരീടം ക്യാപ്റ്റന്‍ പി.ആര്‍. ശ്രീജേഷ് സൈനികര്‍ക്ക് സമര്‍പ്പിച്ചിരുന്നു.