കൊല്ലം: ചിന്നക്കടയില്‍ ബ്ലീച്ചിങ് പൗഡറുമായെത്തിയ ലോറിക്ക് തീപിടിച്ചു. വെള്ളിയാഴ്ച പുലര്‍ച്ചെ 5.45 നായിരുന്നു സംഭവം. ചിന്നക്കട പിഎച്ച് ഡിവിഷന്‍ വളപ്പില്‍ നിര്‍ത്തിയിട്ടിരുന്ന ലോറിക്കാണ് തീപ്പിടിച്ചത്.
സംഭവത്തില്‍ ലോറിയുടെ കാബിന്‍ പൂര്‍ണമായി കത്തി നശിച്ചു. കാബിനില്‍ ഉറങ്ങിക്കിടക്കുകയായിരുന്ന ലോറിയുടെ ഡ്രൈവറും ക്ലീനറും പൊള്ളലേല്‍ക്കാതെ രക്ഷപ്പെട്ടു. ചാമക്കടയില്‍ നിന്ന് വിവരമറിഞ്ഞെത്തിയ ഫയര്‍ഫോഴ്‌സാണ് തീകെടുത്തിയത്.
സുരക്ഷിതമല്ലാതെ ലോറിയില്‍ ബ്ലീച്ചിങ് പൗഡര്‍ സൂക്ഷിച്ചതാണ് അപകടത്തിന് കാരണമെന്നാണ് വിവരം. വാട്ടര്‍ അതോറിട്ടിക്കുവേണ്ടി രാജസ്ഥാനില്‍ നിന്നുകൊണ്ടുവന്ന ബ്ലീച്ചിങ് പൗഡറാണ് കത്തിനശിച്ചത്.