കാര്‍ഡിഫ്: പാകിസ്താനെതിരായ ചാമ്പ്യന്‍സ് ട്രോഫി ക്രിക്കറ്റിൻ്റെ ആദ്യ സെമിയില്‍ ആദ്യം ബാറ്റ് ചെയ്യുന്ന ഇംഗ്ലണ്ടിന് ഒരു വിക്കറ്റ് നഷ്ടമായി. 13 റൺസെടുത്ത ആഡം ഹെയ്ൽസിൻ്റെ വിക്കറ്റിനാണ് ആതിഥേയർക്ക് നഷ്ടമായത്. അരങ്ങേറ്റക്കാരൻ റയീസിൻ്റെ പന്തിൽ ബബർ അസം പിടിച്ചാണ് ഹെയ്ൽസ് പുറത്തായത്. ആദ്യ വിക്കറ്റ് നഷ്ടമാകുമ്പോൾ ഇംഗ്ലീഷ് സ്കോർ 34 റൺസായിരുന്നു. റയീസിന്റെ ആദ്യ ഏകദിന വിക്കറ്റാണിത്.
പാകിസ്താന്‍ രണ്ടും ഇംഗ്ലണ്ട് ഒരു മാറ്റവുമായാണ് കളിക്കുന്നത്. ഇംഗ്ലണ്ട് റോയ്ക്ക് പകരം ബെയര്‍സ്‌റ്റോയെയും പാകിസ്താന്‍ അമീറിന് പകരം അരങ്ങേറ്റക്കാരന്‍ റയീസിനെയും ഫഹീം അഷ്‌റഫിന് പകരം ലെഗ് സ്പിന്നര്‍ ഷദാബ്ഖാനെയുമാണ് കളിപ്പിക്കുന്നത്.
പ്രാഥമികറൗണ്ടില്‍ തിങ്കളാഴ്ച നടന്ന മത്സരത്തില്‍ ശ്രീലങ്കയെ മൂന്നുവിക്കറ്റിന് തോല്‍പ്പിച്ചാണ് പാകിസ്താന്‍ സെമിയോഗ്യത നേടിയത്. ആദ്യം ബാറ്റുചെയ്ത ശ്രീലങ്ക 49.2 ഓവറില്‍ 236 റണ്‍സെടുത്തപ്പോള്‍ പാകിസ്താന്‍ 44.5 ഓവറില്‍ ഏഴു വിക്കറ്റ് നഷ്ടത്തില്‍ 237 റണ്‍സെടുത്ത് സെമി ടിക്കറ്റ് ഉറപ്പിച്ചു. 79 പന്തില്‍ 61 റണ്‍സെടുത്ത് പുറത്താകാതെനിന്ന ക്യാപ്റ്റന്‍ സര്‍ഫറാസ് അഹമ്മദാണ് പാകിസ്താന്റെ വിജയശില്‍പ്പിയും കളിയിലെ താരവും.