വാഷിംഗ്ടൺ: ദക്ഷിണ ചൈനാക്കടലിലെ മനുഷ്യ നിര്‍മ്മിത ദ്വീപുകളില്‍ ചൈന നടത്തുന്ന നീക്കങ്ങള്‍ക്കെതിരെ മുന്നറിയിപ്പുമായി അമേരിക്ക. ചൈനയുടെ നീക്കം അംഗീകരിക്കാന്‍ കഴിയില്ലെന്നും അത് മേഖലയുടെ സ്ഥിരതയെ ബാധിക്കുമെന്നും യുഎസ് പ്രതിരോധ സെക്രട്ടറി ജെയിംസ് മാർട്ടിസ് വ്യക്തമാക്കി.
മേഖലയില്‍ കൃത്രിമ ദ്വീപുകള്‍ നിര്‍മ്മിക്കുന്നതും സൈനിക വിന്യാസം നടത്തുന്നതും യുഎസ് ശക്തമായി എതിര്‍ക്കുമെന്നും മാര്‍ട്ടിസ് വ്യക്തമാക്കി. അടുത്തിടെ സ്പാര്‍ട്‌ലി ദ്വീപുകളുടെ സമീപം യുഎസ് യുദ്ധക്കപ്പല്‍ എത്തിയത് വിവാദമായിരുന്നു. യുഎസിന്റെ നീക്കത്തിനെതിരെ ചൈന രംഗത്തെത്തിയിരുന്നു.
പതിനാലു ചെറുദ്വീപുകള്‍ ഉള്‍പ്പെട്ട സ്പാര്‍ട്‌ലി ദ്വീപുകള്‍ക്കുമേല്‍ ചൈന, തായ്‌വാന്‍, മലേഷ്യ, ബ്രൂണെയ്, ഫിലിപ്പിന്‍സ് തുടങ്ങിയ രാജ്യങ്ങള്‍ അവകാശവാദം ഉന്നയിക്കുന്നുണ്ട്. എന്നാല്‍ ഇത് തങ്ങളുടേതാണെന്ന ചൈനയുടെ വാദം.