വ്യാജ ചാരായ നിര്‍മ്മാണത്തിനിടയില്‍ രണ്ട് പേരെ പുനലൂര്‍ പോലീസ് അറസ്റ്റ് ചെയ്തു. (1) പിറവന്തൂര്‍,ആനക്കുളം, അലിമുക്ക് വാലുതുണ്ടില്‍ വീട്ടില്‍ ആദിച്ചന്റെ മകന് ഉദയകുമാര്‍ (53), (2) പിറവന്തൂര്‍, ആനക്കുളം, ചീയോട് പുത്തന്‍ വീട്ടില്‍ ജോസഫിന്റെ മകന് വര്‍ഗ്ഗീസ് (57) എന്നിവരാണ് പിടിയിലായത്. ഒന്നാംപ്രതിയുടെ വീട്ടില്‍ സൂക്ഷിച്ചിരുന്ന 35 ലിറ്റര്‍ കോടയും വാറ്റുപകരണങ്ങളും പോലീസ് പിടിച്ചെടുത്തു. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ കോടതി 14 ദിവസത്തേക്ക് റിമാന്റ് ചെയ്തു. പുനലൂര്‍ സി.ഐ. യുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്
