കൊട്ടാരക്കര : ജീവന്‍രക്ഷാ മരുന്നുകള്‍ ആവശ്യക്കാര്‍ക്ക് എത്തിച്ച് നല്കി കൊല്ലം റൂറല്‍ പോലീസ്. പുനലൂര്‍ കക്കോട് തട്ടാശ്ശേരി ദേവസ്യ സ്ഥിരമായി കഴിക്കുന്ന മരുന്ന് തീര്‍ന്നതിനാല്‍ കൊല്ലം എ.ആര് ക്യാമ്പ് ഡെപ്യൂട്ടി കമാണ്ടന്റിന് ഡോ. ടി.കെ ശെല്‍വരാജ് പ്രത്യേകം പാഴ്സലായി എത്തിച്ച അവശ്യമരുന്ന് പ്രത്യേക വാഹനത്തില്‍ അടിയന്തിരമായി പുനലൂര്‍ പോലീസ് സ്റ്റേഷനില്‍ നിന്നും ജനമൈത്രി ബീറ്റ് ഓഫീസര്‍ മുഹമ്മദ് ഷെരീഫ് കക്കോട് വീട്ടില്‍ എത്തിച്ചു.
അവശ്യമരുന്നുകള്‍ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ എത്തിക്കുന്നതിനായി കണ്ട്രോള് റൂം വെഹിക്കിളുകളെ പ്രത്യേകമായി ജില്ലാ പോലീസ് മേധാവി ചുമതലപ്പെടുത്തിയിട്ടുണ്ട്.
കൊട്ടാരക്കരയില്‍ നിന്നും CRV-2 വാഹനത്തില്‍ കുണ്ടറ,ഈസ്റ്റ് കല്ലട,ശാസ്താംകോട്ട, ശൂരനാട്,പുത്തൂര്‍,എഴുകോണ്‍,പൂയപ്പള്ളി എന്നിവിടങ്ങളിലും CRV-5 വാഹനം പുനലൂര്‍ പത്തനാപുരം,കുന്നിക്കോട്,തെന്മല,അച്ചന്‍കോവിലിലും CRV-6 വാഹനം കടയ്ക്കല്‍,അഞ്ചല്‍,ഏരൂര്‍, കുളത്തൂപ്പുഴ എന്നീ സ്റ്റേഷനുകളിലും അവശ്യമരുന്നുകള്‍ എത്തിക്കാന്‍ വേണ്ട ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.
പോലീസ് സ്റ്റേഷനുകളില്‍ എത്തിക്കുന്ന അവശ്യ ജീവന് രക്ഷാ മരുന്നുകള്‍ ജനമൈത്രി ബീറ്റ് ഓഫീസര്‍മാര്‍ അതാത് പോലീസ് സ്റ്റേഷന് പരിധിയിലെ ആവശ്യക്കാരില്‍ എത്തിക്കും. ഇത്തരത്തില്‍ അവശ്യമരുന്നുകള്‍ എത്തിക്കുന്നവര്‍ ഡോക്ടറുടെ ലെറ്റര്‍ പാഡിലുളള പ്രിസ്ക്രിപ്ഷനോടൊപ്പം മരുന്നുകള്‍ കൃത്യമായി പായ്ക്കറ്റുകളിലാക്കി അയക്കുന്ന ആളുകളുടേയും എത്തിക്കേണ്ട സ്ഥലത്തേയും കൃത്യമായ പേരും മേല്‍വിലാസവും, മൊബൈല്‍ നമ്പരും പായ്ക്കറ്റുകളില്‍ രേഖപ്പെടുത്തേണ്ടതാണ്.
കോവിഡ് -19 നിയമം ലംഘിച്ച് മരുന്നിനും മറ്റ് ആവശ്യങ്ങള്‍ക്കുമായി പുറത്തിറങ്ങുന്നവര്‍ മരുന്നുവാങ്ങുന്നതിനുളള ഡോക്ടറുടെ പ്രിസ്ക്രിപ്ഷനോ സാധനങ്ങള്‍ വാങ്ങുന്നതിനുളള ലിസ്റ്റോ കരുതണമെന്നു അനാവശ്യമായി പുറത്തിറങ്ങി രോഗവ്യാപനം നടത്തുന്ന തരത്തില്‍ പ്രവര്‍ത്തിക്കാന്‍ പാടില്ലാത്തതുമാണ്.
കോവിഡ് -19 നിയമം ലംഘനവുമായി ബന്ധപ്പെട്ട് കൊല്ലം റൂറല്‍ ജില്ലയില്‍ ചൊവ്വാഴ്ച 232 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു 235 പേരെ അറസ്റ്റ് ചെയ്തു 216 വാഹനങ്ങള്‍ പിടിച്ചെടുത്ത് സ്റ്റേഷന് പരിസരത്ത് സൂക്ഷിച്ച് വരുന്നു.അനാവശ്യമായി പുറത്തിറങ്ങി രോഗവ്യാപനത്തിന് ഇടവരുത്തുന്ന നിയമലംഘകര്‍ക്കെതിരെ പകര്‍ച്ചവ്യാധി തടയല്‍ നിയമപ്രകാരം കര്‍ശനമായ നിയമനടപടികള്‍ തുടര്‍ന്നും സ്വീകരിക്കുമെന്നും ജില്ലാ പോലീസ് മേധാവി ഹരിശങ്കര്‍. ഐ.പി.എസ് അറിയിച്ചു.