കൊട്ടാരക്കര : കോവിഡ് -19 വൈറസ് വ്യാപനം തടയുന്നതിന് സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ ലോക്ക് ഡൗണ്‍ നടപ്പിലാക്കുന്നതിനായി ജനങ്ങള്‍ വീടിന് പുറത്തിറങ്ങി പൊതുജന സമ്പര്‍ക്കം നടത്തുന്നത് തടയാൻ കൊല്ലം റൂറല്‍ ജില്ലയില്‍ സമഗ്ര വാഹന പരിശോധനയും നിയന്ത്രണങ്ങളും ഏര്‍പ്പെടുത്തി വരുന്നു.റേഷന്‍ കടകള്‍ വഴി വിതരണം ചെയ്യുന്ന റേഷന്‍ സാധനങ്ങള്‍ വാങ്ങാൻ എത്തുന്നവര്‍ക്ക് തിരക്ക് ഒഴിവാക്കി സാമൂഹ്യ അകലം പാലിച്ച് സുഗമമായി റേഷന്‍ വാങ്ങുന്നതിന് 500-ല്‍ കൂടുതല്‍ കാര്‍ഡുകള്‍ ഉളള റേഷന്‍ കടകളില്‍ പോലീസിനെ നിയോഗിച്ചു. മറ്റുളള കടകളില്‍ പോലീസ് നിരീക്ഷണം ഏര്‍പ്പെടുത്തി.റേഷന്‍ വാങ്ങാനോ മറ്റ് അത്യാവശ്യ കാര്യങ്ങള്‍ക്കോ അല്ലാതെ ജനങ്ങള്‍ വീട് വീട്ട് പുറത്തിറങ്ങാന്‍ പാടില്ല.ലോക്ക് ഡൗണിന്റെ പശ്ചാത്തലത്തില്‍ ആളുകള്‍ പുറത്തിറങ്ങുന്നത് കര്‍ശനമായി തടഞ്ഞിട്ടുളളതാണ്.സര്‍ക്കാര്‍ ജീവനക്കാരും മറ്റ് അവശ്യ സര്‍വ്വീസിലെ ജീവനക്കാര്‍ക്കും അവരുടെ ഐ.ഡി.കാര്‍ഡുകള്‍ ഉപയോഗിച്ച് യാത്ര ചെയ്യാം.അത്യാവശ്യ കാര്യങ്ങള്‍ക്ക് പുറത്തിറങ്ങുന്നവര്‍ക്ക് സര്‍ക്കാര്‍ നിശ്ചയിച്ച സത്യവാങ്മൂലം ഉപയോഗിച്ച് പോലീസ് ചെക്കിംഗ് പോയിന്റുകളില്‍ പരിശോധനയ്ക്ക് വിധേയമായി യാത്ര ചെയ്യാവുന്നതാണ്. ലോക്ക് ഡൗണ്‍ നിയമം ലംഘിച്ച് പുറത്തിറങ്ങി രോഗവ്യാപനത്തിടയാകുന്ന രീതിയില്‍ പ്രവര്‍ത്തിച്ചവര്‍ക്കെതിരെ പകര്‍ച്ചവ്യാധി തടയല്‍ ഓര്‍ഡിനന്‍സ് പ്രകാരം കൊല്ലം റൂറല്‍ ജില്ലയില്‍ തിങ്കളാഴ്ച 272 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. 279 പേരെ അറസ്റ്റ് ചെയ്തു. 260 വാഹനങ്ങള്‍ പിടിച്ചെടുത്തു.പോലീസ് , ആരോഗ്യവകുപ്പ്, മറ്റ് അവശ്യ സര്‍വ്വീസില്‍ ഉള്‍പ്പെടുന്ന ജീവനക്കാര്‍ എന്നിവരല്ലാതെ മറ്റാരും അനാവശ്യമായി പുറത്തിറങ്ങരുതെന്നും,നിയമലംഘകര്‍ക്കെതിരെ കര്‍ശന നിയമനടപടി തുടര്‍ന്നും സ്വീകരിക്കുമെന്നും ജില്ലാ പോലീസ് മേധാവി ഹരിശങ്കര്‍ ഐ.പി.എസ് അറിയിച്ചു.
