ന്യൂയോര്‍ക്ക് : കോവിഡ് 19 ബാധിച്ച് വിദേശത്ത് അഞ്ച് മലയാളികൾ കൂടി മരിച്ചു. കൊട്ടാരക്കര സ്വദേശി ഉമ്മൻ കുര്യൻ, പിറവം സ്വദേശി ഏലിയാമ്മ കുര്യാക്കോസും മല്ലപ്പള്ളി ചെങ്ങരൂർ സ്വദേശി ഏലിയാമ്മ ജോണുമാണ് അമേരിക്കയിൽ മരിച്ചത്. കൊട്ടാരക്കര സ്വദേശി ഇന്ദിര ലണ്ടനിൽ മരിച്ചു. കണ്ണൂർ കോളയാട് സ്വദേശി ഹാരിസ് ആലച്ചേരി യുഎഇയിലാണ് മരിച്ചത്. അജ്മനയിലെ സ്വകാരുണ്യ ആശുപത്രിയിൽ ആയിരുന്നു ഹാരിസിന്റെ മരണം. ഇതോടെ, വിദേശത്ത് മരിച്ച മലയാളികളുടെ എണ്ണം പതിനഞ്ചായി.
