കൊട്ടാരക്കര : നിയമപരമായ മുന്നറിയിപ്പ് അവഗണിച്ചുകൊണ്ട് അയല്‍ക്കാരേയും ബന്ധുക്കളേയും കൂട്ടി നിലമേല്‍ കൈതോട്, വലിയവഴി സലീന മന്‍സിലില്‍ ജമാല്‍ മുഹമ്മദിന്റെ മകന് അബ്ദുള്‍ റഹിം മൗലവി (54) എന്നയാളുടെ വീട്ടില്‍ കൂട്ട ജുമാ നമസ്കാരം നടത്തിയതില്‍ ആറ് പേര്‍ക്കെതിരെ ചടയമംഗലം പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു.നിലമേല്‍ കൈെതോട്, വലിയവഴി സലീന മന്‍സിലില്‍ അബ്ദുള്‍ റഹിമിന്റെ മകന് അബ്ദുള്‍ ഖാദര്‍ (20),നിലമേല്‍ കൊതോട്, വലിയവഴി സലീന മന്‍സിലില്‍ അബ്ദുള്‍ റഹിമിന്റെ മകന് മുഹമ്മദ് ഷെരീഫ് (23), നിലമേല്‍ കൈതോട്, വലിയവഴി കടയില്‍ വീട്ടില്‍ ഷാഹുല്‍ ഹമീദിന്റെ മകന് മുഹമ്മദ് അസ്ലം (20),നിലമേല്‍ കൈതോട്, വലിയവഴി അല്‍-അമീന് മന്‍സിലില്‍ ഷൗക്കത്തലി മകന് സുലൈമാന്‍ (45),നിലമേല്‍ കൈതോട്, വലിയവഴി കടയില്‍ വീട്ടില്‍ ബുഹാരി മകന് ഷാഹുല്‍ ഹമീദ് (52) എന്നിവര്‍ക്കെതിരെയാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. ചടയമംഗലം. ഐ.എസ്.എച്ച്.ഒ സജു.എസ്.ദാസിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘംമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്
