കൊറോണ രോഗപ്രതിരോധം മൂലം തൊഴിൽ മേഖല പൂർണമായും സ്തംപിച്ചതിനാൽ പട്ടിണിയിലായ കെട്ടിടനിർമ്മാണ തൊഴിലാളികളെ സർക്കാരിന്റെ കൊറോണ പാക്കേജിൽ ഉൾപ്പെടുത്തി ഭക്ഷ്യധാന്യമുൾപ്പെടെയുള്ള സഹായങ്ങൾ നൽകണമെന്ന് ബിൽഡിംഗ് & അദർ കൺസ്ട്രക്ഷൻ വർക്കേഴ്സ് ഫെഡറേഷൻ (ഐ എൻ ടി യു സി)ഭാരവാഹികളായ വി. മുകുന്ദൻപിള്ള, വി. ഗോപകുമാർ, ആർ. സത്യപാലൻ, മനോജ്മോഹൻ, വിനോദ്. വി. പിള്ള എന്നിവർ ആവശ്യപ്പെട്ടു.
