സംസ്ഥാന അതിര്‍ത്തിയിലെ ആര്യങ്കാവ് ചെക്ക്പോസ്റ്റില്‍ പോലീസ് പാസ് വിതരണം ചെയ്ത് തുടങ്ങി. പാസുകളില്‍ കേരള പോലീസിന്റെ ഹെല്പ് ലൈന്‍ നമ്പരായ 9497931073 എന്ന നമ്പരും തമിഴ് നാട് പോലീസ് ഹെല്പ് ലൈന്‍ നമ്പരായ 9498101798 എന്ന നമ്പരും പതിച്ചിട്ടുണ്ട്. സപ്ലെകൊ വാഹനങ്ങള്‍ക്കും സപ്ലെകോ വാടകയ്ക്ക് എടുത്ത വാഹനങ്ങള്‍ക്കും പാസ് കൊടുത്തു തുടങ്ങി.
രണ്ട് സംസ്ഥാനങ്ങളിലേയും ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ സംയുക്ത മീറ്റിംഗില്‍ എടുത്ത തീരുമാന പ്രകാരമാണ് നടപടി. പാസ് ലഭിക്കുന്നതുമൂലം രണ്ട് സംസ്ഥാനങ്ങളിലും ഉണ്ടാകുന്ന തടസങ്ങളെ തരണം ചെയ്ത് സുഗമമായ അവശ്യ സാധന ചരക്ക് നീക്കം സാധ്യമാകുമെന്ന് കൊല്ലം റൂറല്‍ ജില്ലാ പോലീസ് മേധാവി ഹരിശങ്കര്‍ ഐ.പി.എസ്. അറിയിച്ചു.
