കൊട്ടാരക്കര : കോവിഡ് -19 കൊറോണ വൈറസിന്റെ വ്യാപനം തടയുന്നതിനായി കേരള സര്‍ക്കാര്‍ പ്രഖ്യാപിച്ച ലോക്ക് ഡൗണ്‍ നടപ്പിലാക്കുന്നതിന് കൊല്ലം റൂറല്‍ ജില്ലയിലെ കുണ്ടറ ആശുപത്രിജംഗ്ഷന്, ഭരണിക്കാവ്, ചക്കുവള്ളി, കൊട്ടാരക്കര പുലമണ്‍ ജംഗ്ഷന്, പുത്തൂര്‍ മണ്ഡപംജംഗ്ഷന്, എഴുകോണ്‍, ഓയൂര്‍, പുനലൂര്‍ കെ.എസ്.ആര്.ടി.സി ജംഗ്ഷന്, പത്തനാപുരം ഠൗണ്‍, കുന്നിക്കോട് ജംഗ്ഷന്, അഞ്ചല്‍ ആര്.ഒ ജംഗ്ഷന്, കടയ്ക്കല്‍ ഠൗണ്‍, ആയൂര്‍ എന്നീ പ്രധാന ജംഗ്ഷനുകളില്‍ 24 മണിക്കൂറും പോലീസ് പരിശോധനകളും നിരീക്ഷണങ്ങളും ഏര്‍പ്പെടുത്തി. പോലീസ് സ്റ്റേഷന് മൊബൈലുകള്‍, കണ്ട്രോള് റൂം വെഹിക്കിളുകള്‍, ഹൈവേ പട്രോളുകള്‍, ബൈക്ക് പട്രോളുകള്‍ എന്നിവ വാഹന പരിശോധനയ്ക്കും അനാവശ്യമായി ചുറ്റികറങ്ങി നടക്കുന്നവരെ നിയന്ത്രിക്കുന്നതിനുമായി ഏര്‍പ്പെടുത്തിയിട്ടുണ്ട്.
കോവിഡ് വ്യാപനം തടയുന്നതിനായി സര്‍ക്കാര്‍ പ്രഖ്യാപിച്ച നിര്‍ദ്ദേശങ്ങള്‍ അവഗണിച്ച് അനാവശ്യമായി വാഹനങ്ങളില്‍ റോഡുകളില്‍ ഇറങ്ങി കറങ്ങി നടന്ന് രോഗവ്യാപനത്തിന് ഇടയാകുന്ന രീതിയില്‍ പ്രവര്‍ത്തിച്ചവര്‍ക്കെതിരെ കൊല്ലം റൂറല്‍ ജില്ലയില്‍ കഴിഞ്ഞ ദിവസം രജിസ്റ്റര്‍ ചെയ്ത 228 കേസുകളിലായി 242 പേരെ അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ടയച്ചു. 198 വാഹനങ്ങള്‍ പിടിച്ചെടുത്തിട്ടുള്ളതുമാണ്.
കോവിഡ് വ്യാപന നിരോധനം കര്‍ശനമായി നടപ്പിലാക്കുന്നതിന് കൊല്ലം റൂറല്‍ ജില്ലയില്‍ വരും ദിവസങ്ങളില്‍ കൂടുതല്‍ പോലീസ് ഉദ്യോഗസ്ഥരെ നിയോഗിക്കുമെന്നും.വാഹന പരിശോധന നടത്തുന്ന പോലീസ് ഉദ്യോഗസ്ഥര്‍ കൃത്യമായും മാസ്കുകളും, ഗ്ലൗസുകളും ധരിക്കണമെന്നും, സാനിട്ടൈസര്‍ ഉപയോഗിച്ചും, കൃത്യമായ ഇടവേളകളില്‍ സോപ്പും വൈള്ളവും ഉപയോഗിച്ച് കൈകള്‍ കഴുകുന്നതിനും, വാഹന പരിശോധനയ്ക്ക് കൃത്യമായ സാമൂഹിക അകലം നിര്‍ബന്ധമായും പാലിക്കണമെന്നും, വാഹന പരിശോധനകര്‍ ഒരു കാരണവശാലും വാഹനങ്ങളിലോ, വ്യക്തികളേയോ തൊടാന്‍ പാടില്ലാത്താതാണെന്നും ഉള്ള നിര്ദ്ദേശങ്ങല് നല്കി.
പോലീസ് ഉദ്യോഗസ്ഥര്‍ക്ക് കൃത്യമായി ഭക്ഷണവും, വെള്ളവും ലഭ്യമാക്കുന്നതിനായി കൊട്ടാരക്കരയില്‍ കെ.എ.പി 3 ന്റെ മെസ് ആരംഭിക്കുന്നതിനും, കൃത്യമായ സമയങ്ങളില്‍ ഡ്യൂട്ടിയില്‍ ഉള്ളവര്‍ക്ക് ഭക്ഷണം എത്തിക്കുന്നതിനുള്ള നടപടികളും സ്വീകരിക്കും, എല്ലാ പോലീസ് ഉദ്യോഗസ്ഥര്‍ക്കും ഉപയോഗിക്കുന്നതിനായി മാസ്കുകളും, ഗ്ലൗസുകളും, സാനിട്ടൈസറുകളും ലഭ്യമാക്കി വിതരണം ചെയ്യുമെന്നും, പോലീസ് ഉദ്യോഗസ്ഥര്‍ക്ക് വിശ്രമം നല്കുന്നതിലേക്ക് ഡ്യൂട്ടി സമയം 8 മണിക്കൂര്‍ വീതമുള്ള 3 ടേണുകളായി തിരിച്ച് ഡ്യൂട്ടി സംവിധാനം ഏര്‍പ്പെടുത്തി. ആശങ്കയ്ക്കിടയില്ലാതെ സുരക്ഷിതമായി ജോലി ചെയ്യുന്നതിനുള്ള എല്ലാ അടിസ്ഥാന സാഹചര്യങ്ങളും, സൗകര്യങ്ങളും ഒരുക്കിയിട്ടുള്ളതായും ജില്ലാ പോലീസ് മേധാവി ഹരിശങ്കര്‍.ഐ.പി.എസ് അറിയിച്ചു.
