കൊട്ടാരക്കര : കോവിഡ് -19 വ്യാപന സാധ്യത കണക്കിലെടുത്ത് കേരള സര്‍ക്കാര്‍ 23.03.2020 തീയതി ഉത്തരവ് നമ്പര്‍ GO(MS)-49/2020 GAD പ്രകാരം പകര്‍ച്ച വ്യാധി തടയുന്നതിലേക്ക് താഴെപ്പറയുന്ന കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി ഉത്തരവായിട്ടുളളതാണ്.
1. കെ.എസ്.ആര്.ടി.സി/സ്വകാര്യ വാഹനങ്ങള്‍ ഉള്‍പ്പെടെ എല്ലാ ജില്ലാ അന്തര്‍ജില്ലാ അന്തര്‍ സംസ്ഥാന യാത്രാവാഹന ഗതാഗതവും നിര്ത്തലാക്കിയിട്ടുളളതാണ് .
2. ടാക്സി , ആട്ടോറിക്ഷാ എന്നിവ അത്യാവശ്യ സാധനങ്ങള്‍ വാങ്ങുന്നതിനും , മരുന്നുകള്‍ കൊണ്ട് പോകുന്നതിനും മറ്റ് ആശുപത്രി സേവനങ്ങള്‍ക്കുമായി ഉപയോഗിക്കാവുന്നതാണ്.
3. മരുന്ന് ഉള്‍പ്പെടെയുളള അവശ്യ സാധനങ്ങള്‍ കൊണ്ട് പോകുന്നതിന് മാത്രമേ സ്വകാര്യ വാഹനങ്ങള്‍ ഉപയോഗിക്കുവാന്‍ പാടുളളൂ.
4. വാഹനം ഓടിയ്ക്കുന്ന ആള് അല്ലാതെ പ്രായപൂര്‍ത്തിയായ ഒരാള്‍ മത്രമേ സ്വകാര്യ വാഹനത്തില്‍ യാത്ര ചെയ്യുവാന്‍ പാടുളളൂ.
5. ക്വാറണ്ടെയ്നില്‍ വീട്ടിലുളള ആളുകള്‍ കര്‍ശനമായും അപ്രകാരം തുടരേണ്ടതാണ് . ആയതിന് വിപരീതമായി പ്രവര്‍ത്തിച്ചാല്‍ കര്‍ശന നിയമനടപടികള്‍ സ്വീകരിക്കുന്നതും ഗവണ്മെന്റ് ക്വാറണ്ടെയ്നിലേക്ക് മാറ്റുന്നതുമാണ്.
6. ഉത്സവങ്ങളുടെയോ മതപരമായ ചടങ്ങുകളുടെയോ മറ്റ് സാമൂഹ്യ ആവശ്യങ്ങളുടെയോ പേരില്‍ 5 പേരില്‍ കൂടുതലുളള ഏത് തരത്തിലുളള ആളുകളുടെ കൂട്ടംകൂടലുകളും നിരോധച്ചിട്ടുളളതാണ്.
7. അവശ്യസാധനങ്ങളുടെയും സേവനങ്ങളുടെയും ശ്രേണിയില്പ്പെടാത്ത എല്ലാ വാണിജ്യ സ്ഥാപനങ്ങളും , ഫാക്ടറികളും, ഓഫീസുകളും, ഗോഡൗണുകളും പ്രവര്‍ത്തനം നിര്‍ത്തി വയ്ക്കേണ്ടതാണ്.
മേല്‍ പ്രതിപാദിച്ചിട്ടുളള ഉത്തരവ് പ്രകാരമുളള നിയന്ത്രണങ്ങള്‍ പൊതുജനങ്ങള്‍ കര്‍ശനമായി പാലിക്കേണ്ടതാണ്. അല്ലാത്തപക്ഷം ശക്തമായ നിയമനടപടികള്‍ സ്വീകരിക്കുന്നതാണ്.
അടിയന്തിര സാഹചര്യങ്ങളിലൊഴികെ പോലീസ് സ്റ്റേഷനുകളില്‍ എത്തിച്ചേരേണ്ടതില്ല. പരാതി ഇ-മെയില്‍ വഴി നല്‍കാവുന്നതാണ്. വിദേശികളുടെ സാന്നിധ്യം ശ്രദ്ധയില്‍പ്പെട്ടാലോ അവശ്യസാധനങ്ങളുടെ ലഭ്യതക്കുറവ് നേരിട്ടാലോ മരുന്നുകള്‍ക്ക് ക്ഷാമം നേരിട്ടാലോ മറ്റ് അടിയന്തിര സാഹചര്യങ്ങളിലോ പോലീസിന്റെ സേവനം ലഭിക്കുന്നതിനായി 112-ല്‍ വിളിക്കുക. ഗവണ്മെന്റ് ഉത്തരവിന്റെ ലംഘനം ശ്രദ്ധയില്‍പ്പെട്ടാല്‍ ജില്ലയില്‍ രൂപീകരിച്ചിട്ടുളള കോവിഡ് കണ്ട്രോള് റൂം ഫോണ്‍ നമ്പരിലേക്ക് വിവരം അറിയിക്കേണ്ടതാണ് എന്ന് ജില്ലാ പോലീസ് മേധാവി ഹരിശങ്കര്‍.ഐ.പി.എസ് അറിയിച്ചിട്ടുളളതാണ്.
കോവിഡ് കണ്ട്രോള് റൂം ഫോണ്‍ നമ്പര്‍- 04742450868
9497931000
ജില്ലയിലെ പോലീസ് സ്റ്റേഷനുകളിലെയും ഓഫീസുകളിലെയും ഇ-മെയില്‍ അഡ്രസ്സ് താഴെ കൊടുത്തിരിക്കുന്നു. Sl. No. POLICE STATIONS E-MAIL ID
1. KUNDARA POLICE STATION [email protected]
2. EAST KALLADA POLICE STATION [email protected]
3. SASTHAMCOTTA POLICE STATION [email protected],
4. SOORANAD POLICE STATION [email protected],
5. KOTTARAKKARA POLICE STATION [email protected],
6. PUTHOOR POLICE STATION [email protected]
7. EZHUKONE POLICE STATION [email protected],
8. POOYAPPALLY POLICE STATION [email protected],
9. PUNALUR POLICE STATION [email protected]
10. PATHANAPURAM POLICE STATION [email protected]
11. KUNNIKKODE POLICE STATION [email protected]
12. ANCHAL POLICE STATION [email protected]
13. EROOR POLICE STATION [email protected]
14. KULATHUPUZHA POLICE STATION [email protected]
15. THENMALA POLICE STATION [email protected]
16. KADAKKAL POLICE STATION [email protected]
17. CHADAYAMANGALAM POLICE STATION [email protected]
18. ACHANKOVIL POLICE STATION [email protected]