കോവിഡ് 19 പ്രതിരോധത്തിന്റെ ഭാഗമായി മാർച്ച് 25 വരെ ഈ ഓഫീസുമായി ബന്ധപ്പെട്ട സർവ്വീസുകൾ താഴെ പറയുന്ന പ്രകാരം നിയന്ത്രിച്ചിരിക്കുന്നു.
1 . സർവ്വീസ് സംബന്ധമായ അന്വേഷണങ്ങൾ ഫോൺ വഴി മാത്രം.
ഫോൺ നമ്പർ ഓഫീസ്- 0474 – 2455699
ജോ . ആർ .ടി. ഓ – 8547639024
2 . മാർച്ച് 25 വരെ ഫാസ്റ്റ് ട്രാക്ക് കൗണ്ടർ ഉണ്ടായിരിക്കുന്നതല്ല.
3 . ഓൺലൈനായി ഫീസ് അടച്ച അപേക്ഷകൾ മാത്രമേ സ്വീകരിക്കുകയുള്ളൂ . അപേക്ഷാഫീസ് കൗണ്ടറിൽ സ്വീകരിക്കുന്നതല്ല.
4 . മാർച്ച് 25 വരെ പേഴ്സണൽ ഹീയറിംഗുകൾ ഉണ്ടായിരിക്കുന്നതല്ല.
5 . മാർച്ച് 25 വരെ ലേണേഴ്സ്, ഡ്രൈവിംഗ് ടെസ്റ്റ്, ബാഡ്ജ്, കണ്ടക്ടർ ടെസ്റ്റുകൾ ഉണ്ടായിരിക്കുന്നതല്ല.
6 . ഓഫീസിന് മുൻപിൽ സ്ഥാപിച്ചിരിക്കുന്ന സാനിറ്റൈസർ ഉപയോഗിച്ച് കൈകൾ നന്നായി വൃത്തിയാക്കിയതിന് ശേഷം അപേക്ഷകൻ മാത്രം ഓഫീസിൽ പ്രേവേശിക്കുക.
