കുണ്ടറ : മുൻപ് കഞ്ചാവ് കേസിൽ ഉൾപ്പെട്ട് റിമാൻഡിൽ കഴിഞ്ഞിരുന്നതും നിലവിൽ ജാമ്യത്തിൽ കഴിഞ്ഞു വരുന്നതുമായ കൊറ്റങ്കര കൊട്ടാച്ചിറ മാടൻകാവിനു സമീപം വയലിൽ പുത്തൻവീട്ടിൽ ഗണേശൻ ബെല്ലാരി സുനിൽ എന്നും വിളിക്കുന്ന സുനിൽ (26) ആണ് കുണ്ടറ പോലീസിൻറെ പിടിയിലായത്.
മുൻപ് പ്രതികൾ ഉൾപ്പെടുന്ന സംഘത്തെ 4 കിലോ കഞ്ചാവ് സഹിതം കുണ്ടറ പോലീസ് പിടികൂടിയിരുന്നു. ഇതിന് കാരണക്കാരനായത് കൊല്ലം റൂറൽ ജില്ലാ പോലീസ് ഡാൻസാഫ് അംഗമായ ആഷിഷ് കോഹൂർ എന്ന പോലീസ് ഉദ്യോഗസ്ഥൻ ആണെന്ന സംശയത്തിൽ ഉള്ള വിരോധം മൂലം ഇയാളെ വധിക്കുവാൻ ആയി മൂന്ന് പ്രതികളും ചേർന്ന് ഗൂഢാലോചന നടത്തുകയായിരുന്നു. കുണ്ടറ ഇൻസ്പെക്ടർ ജയകൃഷ്ണൻ, എസ് ഐ മാരായ ഗോപകുമാർ, വിദ്യാധിരാജ് എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. മറ്റു 2 പ്രതികളെ പോലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.
