റോഡ് മാർഗവും റെയിൽ മാർഗ്ഗവും കേരളത്തിലേക്ക് എത്തുന്ന എല്ലാ യാത്രക്കാരെയും ഇന്നും സുരക്ഷാ പരിശോധനയ്ക്ക് വിധേയമാക്കി. യാത്രക്കാർക്ക് കൊറോണ വൈറസ് അണുബാധയെ പറ്റി കൃത്യമായ ബോധവൽക്കരണം നടത്തുകയും വേണ്ട മാർഗനിർദ്ദേശങ്ങൾ നൽകുകയും ചെയ്തു. മധുരയിൽ നിന്നും കാർ മാർഗം ആലപ്പുഴയ്ക്ക് പോകാൻ ആയി എത്തിയ ജർമൻ ദമ്പതികളെ പരിശോധനയ്ക്കായി പാരിപ്പള്ളി മെഡിക്കൽ കോളേജിൽ എത്തിച്ചു.
