കുണ്ടറ : പേരയം വില്ലേജിൽ , പടപ്പക്കര മുറിയിൽ ശ്രേയസ് ഭവനിൽ അനിൽ കുമാറിനേയും ഭാര്യയേയും സംഘം ചേർന്ന് വീട്ടിൽ കയറി ആക്രമിക്കുകയും വീടിന് നാശനഷ്ടം സംഭവിപ്പിക്കുകയും ചെയ്ത കേസിലെ മൂന്നാം പ്രതി അറസ്റ്റിലായി. പേരയം വില്ലേജിൽ പടപ്പക്കര മുറിയിൽ നെല്ലിമുക്ക് എന്ന സ്ഥലത്ത് വിജയ വിലാസം വീട്ടിൽ ഓസ്റ്റിറിൻ മകൻ യൂജിൻ എന്ന് വിളിക്കുന്ന ലിജിൻ ഓസ്റ്റിനാണ് (20) കുണ്ടറ പോലീസിന്റെ പിടിയിലായത്. പരാതിക്കാരന്റെ മകനെ പ്രതികൾ ചീത്തവിളിക്കുകയും ഈ വിവരം പരാതിക്കാരൻ പ്രതികളുടെ ബന്ധുക്കളെ അറിയിച്ചതിലുള്ള വിരോധം നിമിത്തം അറസ്റ്റിലായ പ്രതിയും കൂട്ടാളികളും ചേർന്ന് പരാതിക്കാരന്റെ വീട്ടിൽ അതിക്രമിച്ച് കയറി മാരകായുധമായ കൊടുവാൾ ഉപയോഗിച്ച് പരാതിക്കാരന്റെ നെറ്റിയിൽ വെട്ടുകയും, കല്ല് കൊണ്ട് പരാതിക്കാരന്റെ പുറത്ത് ഇടിച്ച് പരിക്കേൽപ്പിച്ച് കുറ്റകരമായ നരഹത്യയ്ക്ക് ശ്രമിക്കുകയായിരുന്നു. കുണ്ടറ എസ്.ഐ വിദ്യാധിരാജ്,എസ്. ഐ രെഞ്ചിത്ത്, സി.പി.ഒ അജിത്ത് എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
