കുണ്ടറ : ബൈക്ക് മോഷ്ടിച്ചെടുത്ത് കടത്താൻ ശ്രമിക്കുന്നതിനിടെ മോഷ്ടാക്കൾ പോലീസ് പിടിയിലായി.
ബൈക്ക് മോഷ്ടാക്കളായ കരിക്കോട് അൽത്താഫ് മൻസിൽ കബീർ മകൻ അൽത്താഫ് (20), ചന്ദനത്തോപ്പ് കുഴിയം പൊന്നമത്ത് പടിഞ്ഞാറ്റയിൽ വീട്ടിൽ സുബൈർ മകൻ സുധീർ (26), ചന്ദനത്തോപ്പ് ചാത്തിനാംകുളം എസ് എസ് മൻസിലിൽ സിറാജുദ്ദീൻ മകൻ സൈദലി (18), എന്നിവരാണ് കുണ്ടറ പോലീസിൻറെ പിടിയിലായത്. ഇന്ന് പുലർച്ചെ ആറ് മണി കഴിഞ്ഞ് മാമ്മൂട് ഭാഗത്തുനിന്ന് കേരളപുരം ഭാഗത്തേക്ക് പ്രതികൾ മൂവരും ചേർന്ന് ബൈക്ക് തള്ളിക്കൊണ്ട് വരുന്നത് കണ്ടു സംശയം തോന്നിയ
കുണ്ടറ പോലീസ് സ്റ്റേഷൻ ജി എസ് ഐ പൊന്നച്ചൻ ഇവരെ പരിശോധിക്കുകയും ബൈക്ക് മോഷണമുതൽ ആണെന്ന് വ്യക്തമായതിനുശേഷം കുണ്ടറ എസ് ഐ ഗോപകുമാർ ജി എസ് ഐ പൊന്നച്ചൻ എന്നിവർ ചേർന്ന് പ്രതികളെ അറസ്റ്റ് ചെയ്യുകയായിരുന്നു.
മോഷണ മുതലായ ബൈക്കും പോലീസ് കസ്റ്റഡിയിലെടുത്തു .
