ശൂരനാട്: സ്ത്രീകൾക്കെതിരെ അതിക്രമവും മാനഹാനിയും വരുത്തിയ കേസിൽ പ്രതിയായ കരുനാഗപ്പള്ളി തൊടിയൂർ വടക്ക് വേങ്ങര കടവിൽ തെക്കതിൽ വീട്ടിൽ ബിബിൻ (27 ) ആണ് ശൂരനാട് പോലീസിന്റെ പിടിയിലായത്. പ്രതി പെൺകുട്ടിയെ പതിവായി ഫോൺ വിളിച്ചു ശല്യം ചെയ്തിരുന്നതായും കഴിഞ്ഞ ദിവസം പ്രതി പെൺകുട്ടി ജോലി ചെയ്യുന്ന സ്ഥാപനത്തിൽ അതിക്രമിച്ചു കടന്ന് പെൺകുട്ടിയെ കടന്നു പിടിച്ചു മാനഹാനി വരുത്തുകയായിരുന്നു. ശൂരനാട് എസ് ഐ ശ്രീജിത്ത്, അജി സാമുവൽ എ എസ് ഐ നൗഷാദ് എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തതു.
