ഡല്‍ഹി: പൗരത്വ സമരത്തിന്റെ പേരില്‍ പൊലീസ് കാവലില്‍ ഡല്‍ഹിയില്‍ സംഘ്പരിവാര്‍ നടത്തുന്ന ഏകപക്ഷീയ ആക്രമണത്തില്‍ മരണം 18 ആയി. ചൊവ്വാഴ്ച രാത്രിയും ചിലയിടങ്ങളില്‍ അക്രമമുണ്ടായി. 200ലേറെ പേര്‍ക്ക് പരിക്കേറ്റു.
അതേസമയം കൊല്ലപ്പെട്ടവരുടെ എണ്ണം 35 ആയതായി മനുഷ്യാവകാശ പ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടുന്നു. ഡല്‍ഹിയിലെ ആശുപത്രികളില്‍ നിന്നുള്ള വിവരമനുസരിച്ചാണിതെന്നും യുനൈറ്റഡ് എഗന്‍സ്റ്റ് ഹേറ്റ് നേതാവ് നദീം ഖാന് പറഞ്ഞു.
കേന്ദ്ര മന്ത്രിസഭ യോഗം ഇന്ന് അജിത് ഡോവല്‍ പങ്കെടുക്കും
അക്രമങ്ങളുടെ പശ്ചാത്തലത്തില്‍ കേന്ദ്രമന്ത്രി സഭ യോഗം ഇന്നുചേരും. മന്ത്രിസഭ യോഗത്തില്‍ ദേശീയ സുരക്ഷ ഉപദേഷ്ടാവ് അജിത് ഡോവല്‍ പങ്കെടുക്കും. അദ്ദേഹം ഇന്നലെ രാത്രി അക്രമബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിച്ചിരുന്നു. കേരള സന്ദര്‍ശനം റദ്ദാക്കി ആഭ്യന്തരമന്ത്രി അമിത് ഷാ ഡല്‍ഹിയില്‍ തുടരുന്നുണ്ട്.
അതിനിടെ കേന്ദ്ര ആഭ്യന്തര മന്ത്രാലയം രാത്രി വീണ്ടും യോഗംചേര്‍ന്നു. സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാണെന്നാണ് ആഭ്യന്തരവകുപ്പിന്റെ പ്രതികരണം. മോജ്പൂര്‍, ജാഫ്രാബാദ്, ചന്ദ്ബാഗ്, കര്‍വാള്‍ നഗര്‍ എന്നീ സ്ഥലങ്ങളില്‍ കര്‍ഫ്യു പ്രഖ്യാപിച്ചിട്ടുണ്ട്. കേന്ദ്രസേനയെ വിവിധ സ്ഥലങ്ങളില്‍ വിന്യസിച്ചു.
മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിെന്റ വസതി വിദ്യാര്‍ഥികള്‍ ഉപരോധിക്കുന്നു.
കെജ്രിവാളിന്റെ വസതി വിദ്യാര്‍ഥികള്‍ ഉപരോധിച്ചു
മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ വസതി വിദ്യാര്‍ഥികള്‍ ഉപരോധിച്ചു. സംഘ്പരിവാര്‍ അക്രമികള്‍ അഴിഞ്ഞാടിയ പ്രദേശങ്ങള്‍ മുഖ്യമന്ത്രി സന്ദര്‍ശിക്കണമെന്നാവശ്യപ്പെട്ട് ജാമിഅ കോഡിനേഷന്‍ കമ്മറ്റിയുടെ ആഭിമുഖ്യത്തിലാണ് ഉപരോധിച്ചത്. മുഖ്യമന്ത്രി നിഷ്ക്രിയനാണെന്ന് ഇവര്‍ ആരോപിച്ചു. വിദ്യാര്‍ഥികള്‍ക്ക് നേരെ ജലപീരങ്കി പ്രയോഗിച്ചു.
ഞായറാഴ്ച തുടങ്ങിയ അക്രമം ചൊവ്വാഴ്ച അര്‍ധരാത്രി വരെ തുടര്‍ന്നു. തിങ്കളാഴ്ച ഏറ്റവും കൂടുതല്‍ അക്രമം അരങ്ങേറിയ ഭജന്പുരയിലും ഗോകുല്‍പുരിയിലും ചൊവ്വാഴ്ച പൊലീസ് സേനാബലം വീണ്ടും കുറച്ചത് ആക്രമണത്തിന് ആക്കംകൂട്ടി. രാത്രി നിരവധി കടകള്‍ക്ക് തീവെച്ചു.
വടികളും ദണ്ഡുകളുമായെത്തി കടകളില്‍ കവര്‍ച്ച നടത്തിയാണ് തീവെച്ചത്. എന്നാല്‍, ബുധനാഴ്ച പുലര്‍ച്ചെയോടെ അക്രമികള്‍ പിന്‍വാങ്ങി. കേന്ദ്രസേനയുടെയും പൊലീസിെന്റയും പൂര്‍ണ നിയന്ത്രണത്തിലാണ് ഇപ്പോള്‍ അക്രമബാധിത പ്രദേശങ്ങള്‍.
പരീക്ഷകള്‍ മാറ്റി
വടക്കുകിഴക്കന്‍ ഡല്‍ഹിയിലെ അക്രമബാധിത പ്രദേശങ്ങളില്‍ സി.ബി.എസ്.ഇ പരീക്ഷ മാറ്റി. ബുധനാഴ്ച നടത്താനിരുന്ന 10, 12 ക്ലാസുകളിലെ പരീക്ഷയാണ് മാറ്റിയത്.