ചടയമംഗലം: കാരാളികോണം സ്വദേശിയായ 28 വയസ്സുള്ള അൻഷാദ് ഖാൻ എന്നയാളെ അടിച്ചും കുത്തിയും
മാരകമായി പരിക്കേൽപ്പിച്ചു കൊണ്ട് കുറ്റകരമായ നരഹത്യയ്ക്ക് ശ്രമിച്ച കേസിൽ പ്രതിയായ ഇളമാട് കാരാളികോണം ഈട്ടിപൊയ്കയിൽ വീട്ടിൽ സുധീർ (38 ) ചടയമംഗലം പോലീസിൻറെ പിടിയിലായത്. ലോറി ഡ്രൈവറായ ആവലാതിക്കാരൻ സൈറ്റിൽ ലോഡ് ഇറക്കിയതിനെച്ചൊല്ലി പ്രതിയുമായി ഉണ്ടായ തര്‍ക്കമാണ് അക്രമത്തിനു കാരണം. ഇതിൽ കുപിതനായ പ്രതി കഴിഞ്ഞ ദിവസം പ്രതിയെ തടഞ്ഞുനിർത്തി അസഭ്യം പറഞ്ഞും കയ്യിൽ കരുതിയിരുന്ന മാരകായുധം ആയ കത്തി ഉപയോഗിച്ച് പരാതികാരൻറെ ഇടതു കവിളിലും വയറ്റിലും കുത്തി പരിക്കേൽപ്പിക്കുകയും തറയിൽ വീണ പരാതിക്കാരനെ തടിക്കഷണം കൊണ്ട് തലയിലും ദേഹത്തും അടിച്ചും പരിക്കേൽപ്പിച്ചു കൊണ്ട് കുറ്റകരമായ നരഹത്യയ്ക്ക് ശ്രമിക്കുകയായിരുന്നു.
ചടയമംഗലം സബ് ഇൻസ്പെക്ടർ ശരലാല്‍, ജി എസ് ഐ പത്മകുമാർ, എ എസ് ഐ സെൻ എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്.
