കണ്ണൂർ : തയ്യിൽ കടപ്പുറത്ത് കാണാതെയായ ഒന്നര വയസ്സുകാരന്റെ മൃതദേഹം കണ്ടെത്തി.കൊലപാതകമാണെന്നു സംശയിക്കുന്നു. തയ്യിൽ കൊടുവള്ളി വീട്ടിൽ പ്രണവ് ശരണ്യ എന്നിവരുടെ മകൻ വിയാനെയാണു മരിച്ചനിലയിൽ കണ്ടെത്തിയത് രാവിലെ 7നാണു കുഞ്ഞിനെ കാണാതായതായി പിതാവ് പരാതി നൽകിയത്. വീട്ടിൽ ഉറങ്ങിക്കിടക്കുമ്പോഴാണു കുഞ്ഞിനെ കാണാതായത്. പൊലീസ് ബന്ധുക്കളെ ചോദ്യം ചെയ്യുന്നു.
