കൊട്ടാരക്കര : ഇ റ്റി സി കനാലിൽ ഇറച്ചി മാംസ അവശിഷ്ടങ്ങൾ തള്ളി. കനാലിന്റെ മുകളിൽ നിന്ന് മരകൊമ്പ് ഒടിഞ്ഞ് വെള്ളത്തിൽ കിടക്കുന്നതിനാൽ അതിൽ തട്ടി കിടന്ന് അഴുകി ദുർഗ്ഗന്ധം വമിക്കുന്നു. കിലോമീറ്റർ ദൂരത്തിൽ വെള്ളത്തിലൂടെ ഒഴുകി വരുകയാണ് അവശിഷ്ടങ്ങൾ.
പരിസരവാസികൾക്കും യാത്രകാർക്കും ഒരുപോലെ ശല്യമാണ്. നേരത്തെ മാലിന്യം ഫയർഫോഴ്സും പോലീസുമെത്തി മാറ്റിയിരുന്നു. നഗരസഭയ്ക്കും പരാതി നൽകീയിരുന്നു. നടപടി എടുക്കണമെന്ന് തൃക്കണ്ണമംഗൽ ജനകീയ വേദി ആവശ്യപ്പെടുന്നു.
