കൊട്ടാരക്കര: നെടുവത്തൂർ ഈശ്വരവിലാസം ഹയർ സെക്കന്ററി സ്കൂൾ വാർഷികാഘോഷങ്ങൾ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. കുട്ടികൾക്ക് പരസ്പരം അടുത്തറിയാനുള്ള അവസരങ്ങളാണ് പൊതുവിദ്യാലങ്ങൾ ഒരുക്കുന്നത്. എല്ലാ വിഭാഗത്തിലുമുള്ള കുട്ടികൾക്കും ഒന്നിച്ചിരുന്ന് പഠിക്കാനും കളിക്കാനുമുള്ള നമ്മുടെ വിദ്യാഭ്യാസ സമ്പ്രദായം മത സൗഹാർദ്ദത്തിന്റെ ആദ്യപാഠങ്ങൾ പകർന്ന് നൽകുകയാണ്.പഠനത്തിൽ നിന്നും അറിവും തിരിച്ചറിവുമാണ് ഉണ്ടാകേണ്ടത് .അറിവിനോടൊപ്പം തിരിച്ചറിവും സംമ്പാദിക്കണം. ജീവിതത്തിൽ പ്രതിസന്ധികളെ നേരിടാൻ അറിവും തിരിച്ചറിവും ആവശ്യമാണ്.അക്ഷരത്തോടൊപ്പം മത നിരപേക്ഷതയുടെ പാഠങ്ങളും പകർന്ന് നൽകുന്നതോടെ മതാന്ധതയെ തകർക്കാനും വർഗ്ഗീയതയെ തുലയ്ക്കാനും സാധിക്കും. സഹജീവി സ്നേഹം വളർത്തുകയും മറ്റുള്ളവരുടെ സുഖത്തിലും ദു:ഖത്തിലും പങ്കുചേരാനുള്ള മനസ്സൊരുക്കുകയുമാണ് പൊതുവിദ്യാലയങ്ങൾ മുഖ്യമായും ചെയ്യേണ്ടത്. അക്ഷരവും അറിവും നാടിന്റെ സംസ്കാരവും ഉൾക്കൊണ്ട് പുതിയ തലമുറ ഉള്ളുനിറയെ സ്നേഹം ഉള്ളവരായി തീരുമ്പോഴാണ് ഈ വിദ്യാഭ്യാസം അർത്ഥപൂർണമാകുന്നതെന്നും ആർ.എസ്.ബാബു പറഞ്ഞു.
മാധ്യമ പ്രവർത്തനമേഖലയിൽ മാറ്റങ്ങൾ ഉണ്ടായിട്ടുണ്ട്. അന്വേഷണ ബുദ്ധിയും പ്രതിബദ്ധതയും ഉള്ള ആളുകളാണ് മാധ്യമ പ്രവർത്തകരായി വരേണ്ടത്. ഇപ്പോൾ സ്കൂളുകളിലും കോളേജുകളിലും മീഡിയ ക്ലബുകൾ സർക്കാർ ആരംഭിക്കുന്നുണ്ട്. അതിലൂടെ കഴിവുള്ള കഴിവുള്ള മാധ്യമ പ്രവർത്തകരെ വാർത്തെടുക്കാൻ കഴിയും. നൂതന സാങ്കേതിക വിദ്യയുടെ വളർച്ച ലോകത്തിൽ മാറ്റങ്ങൾ കൊണ്ടു വന്നിട്ടുണ്ട്. മനുഷ്യ റിപ്പോർട്ടർമാർക്ക് കടന്നു ചെല്ലാൻ കഴിയാത്ത ഇടത്ത് റോബോർട്ടുകൾ മീഡിയാ പ്രവർത്തനം നടത്തിയിട്ടുണ്ട്. ഒരാളുടെ മാനസ്സിക വ്യാപാരം നിശ്ചയിക്കുവാൻ കംപ്യൂട്ടറുകൾക്ക് കഴിയുന്ന കാലഘട്ടമാണ്. മനുഷ്യത്വവും കരുണയും നിറഞ്ഞ മനസ്സ് വാർത്തെടുക്കാൻ കഴിയുന്ന വേദിയായി സ്ക്കൂളുകൾ മാറണം. പഠനത്തോടൊപ്പം സമൂഹത്തേയും നോക്കിക്കാണാൻ പുതിയ തലമുറക്ക് കഴിയണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സ്കൂളിൽ പുതിയതായി ആരംഭിച്ച മീഡിയ ക്ലബ്ബിന്റെ ഉദ്ഘാടനം കേരള ചലച്ചിത്ര വികസന കോർപ്പറേഷൻ ഡയറക്ടർ അഡ്വ.കെ. അനിൽകുമാർ നിർവ്വഹിച്ചു. യോഗത്തിൽ സ്കൂൾ പി.റ്റി.എ പ്രസിഡന്റ് വി. ഗോപകുമാർ അദ്ധ്യക്ഷത വഹിച്ചു. കാഥികൻ പ്രൊഫ.വി .ഹർഷകുമാർ മുഖ്യ പ്രഭാഷണം നടത്തി. സ്കൂൾ പ്രിൻസിപ്പൽ ജിജി വിദ്യാധരൻ, ഹെഡ്മിസ്ട്രസ് സിന്ധു. എസ്. നായർ, മാനേജർ കെ.സുരേഷ് കുമാർ, പി റ്റി എ വൈസ് പ്രസിഡൻറ് ജി. ഹരികൃഷ്ണൻ എന്നിവർ സംസാരിച്ചു. കലാ, കായിക ,പാഠ്യ മേഖലകളിൽ മികവ് തെളിയിച്ച കുട്ടികൾക്ക് സ്കൂൾ മാനേജർ കെ. സുരേഷ് കുമാർ പുരസ്ക്കാരങ്ങൾ സമ്മാനിച്ചു. കുട്ടികളുടെ കലാവിരുന്ന് നടന്നു.