പത്തനാപുരം : അപകടത്തിൽപെട്ട് ഓടിക്കാൻ ആകാതെ റോഡിന് വശത്ത് പാർക്ക് ചെയ്തിരുന്ന ലോറിയുടെ ടയർ മോഷ്ടിച്ചെടുത്ത കേസിൽ പ്രതിയായ കൊല്ലം പെരുമ്പുഴ വടക്കേ പുന്നവിള വീട്ടിൽ രാധാകൃഷ്ണപിള്ള(47)യാണ് പത്തനാപുരം പോലീസിൻറെ പിടിയിലായത്. കടയ്ക്കാമൺ ഭാഗത്താണ് ലോറി പാർക്ക് ചെയ്തിരുന്നത്. കഴിഞ്ഞ ദിവസം രാത്രി ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന പത്തനാപുരം പോലീസ് സ്റ്റേഷൻ ജി എസ് ഐ സുരേഷ് കുമാർ, ജി എ എസ് ഐ സുനിൽ എന്നിവർ സംശയാസ്പദമായി കണ്ടു പ്രതിയെ അറസ്റ്റ് ചെയ്യുകയും പിന്നീടുള്ള ചോദ്യം ചെയ്യലിൽ മോഷണവിവരം പുറത്താവുകയായിരുന്നു.
